മാത്യൂസ് മാർ തേവോദോസിയോസ് മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്താ

കോട്ടയം ∙ ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തിമോത്തിയോസിനെയും മലബാർ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസിനെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിയമിച്ചു. നിലവിലുള്ള ഭദ്രാസനങ്ങൾക്കു പുറമേയുള്ള അധിക ചുമതലയാണിത്.