ഫാ. എം. റ്റി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഫാ. എം.റ്റി. തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ. ഫാ. എം.റ്റി തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു.

മഹാ ഇടവക വികാരിയും പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജേക്കബ്‌ തോമസിന്റെ അദ്ധ്യക്ഷതയിൽ ഓഗസ്റ്റ്‌ 15 ചൊവ്വാഴ്ച്ച വൈകിട്ട്‌ 7.30-നു നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ കൂടിയ അനുശോചന യോഗത്തിൽ സഹവികാരി ഫാ. ജിജു ജോർജ്ജ്‌, കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിച്ചേർന്ന ഫാ. ഷിബു ടോം വർഗ്ഗീസ്‌, ഇടവക ട്രഷറാർ അജിഷ്‌ തോമസ്‌, സെക്രട്ടറി എബ്രഹാം അലക്സ്‌, ജൂബിലി വേദ മഹാ വിദ്യാലയം ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്, സീനിയർ അഡ്വസർ പി.സി. ജോർജ്ജ്‌, ഇടവകാംഗം ജോസ്‌ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

കുവൈറ്റ് മഹാ ഇടവകയുടെ മുൻ അംഗവും 1982 മുതൽ 1996 വരെ മഹാഇടവകയുടെ സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്ററും പിന്നീട് മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ സെക്രട്ടറിയുമായിരുന്ന ഫാ. എം.റ്റി തോമസ്, കുവൈറ്റ് എയർവെയിസിൽ ജീവനക്കാരനായിരിക്കെ, വൈദീകപ്പട്ടം സ്വീകരിച്ച ശേഷം കൽക്കത്താ ഭദ്രാസനത്തിലും തുടർന്ന് അങ്കമാലി ഭദ്രാസനത്തിലും സേവനമനുഷ്ഠിക്കുകയുണ്ടായി.

സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വൈസ്‌ പ്രസിഡണ്ടും പ്രോഗ്രാം കൺവീനറുമായ സിസിൽ മാത്യൂസ്‌ ചാക്കോ, ഭാരവാഹികളായ മോസസ്‌ സുജൻ, ജേക്കബ്‌ വർഗ്ഗീസ്‌, ജെഫി ഉമ്മൻ റെജി, പ്രിയ വർക്കി എന്നിവർ നേതൃത്വം നൽകി.