Kolenchery Case: Supreme Court Order

Kolenchery Case: Supreme Court Order

*മലങ്കര സഭാ പള്ളികളുടെ ഭരണം 1934-ലെ ഭരണഘടന പ്രകാരം മാത്രമെന്ന് സുപ്രീം കോടതി ..*

പള്ളി സ്വത്തുക്കൾ “വീതം” വെച്ചവർ നിയമ നടപടി ക്കൾക്ക് വിധേയരായേക്കാം.

*വിധിയുടെ പ്രധാന ഭാഗങ്ങളുടെ മലയാള തർജ്ജമ:*

_1. Malankara Church is Episcopal in character to the extent it is so declared in the 1934 Constitution. The 1934 Constitution fully governs the affairs of the Parish Churches and shall prevail._
*1. മലങ്കര സഭ എപ്പിസ്ക്കോപ്പൽ സ്വഭാവമുള്ളതും ഇത് 1934 ലെ ഭരണഘടനയിൽ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇടവകപ്പള്ളികളുടെ കാര്യങ്ങളിൽ പൂർണമായും ഭരണം നടത്തേണ്ടത് 1934 ലെ ഭരണ ഘടനപ്രകാരമാണ്, അത് നിലനിൽക്കുന്നതുമാണ്.*
_2. The decree in the 1995 judgment is completely in tune with the judgment. There is no conflict between the judgment and the decree._
*2. 1995 ലെ വിധിക്കു പൂർണമായും അനുസൃതമാണ് ആ വർഷം പുറപ്പെടുവിച്ച തീർപ്പ് (decree). വിധിയും തീർപ്പും തമ്മിൽ ഒരു വ്യത്യാസവുമില്ല.*
_3. The 1995 judgment arising out of the representative suit is binding and operates as res judicata with respect to the matters it has decided, in the wake of provisions of Order 1 Rule 8 and Explanation 6 to section 11 CPC. The same binds not only the parties named in the suit but all those who have interest in the Malankara Church. Findings in earlier representative suit, i.e., Samudayam suit are also binding on Parish Churches/Parishioners to the extent issues have been decided._
*3. 1995 ലെ വിധി എല്ലാ കാര്യങ്ങളിലും എല്ലാവർക്കും ബാധകവും പ്രാവർത്തികവുമാണ്. കാരണം അതു പ്രാതിനിധ്യ സ്വഭാവമുള്ള ഹർജി ആയിരുന്നു. മാത്രമല്ല, ഈ വിധി വീണ്ടും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ഈ കേസിൽ ഉൾപ്പെട്ട കക്ഷികൾക്കു മാത്രമല്ല മലങ്കര സഭയിലെ എല്ലാ തൽപരകക്ഷികൾക്കും ഇതു ബാധകമാണ്. നേരത്തേയുള്ള സമുദായക്കേസിൽ ഉൾപ്പെട്ട ഇടവകകൾക്കും ഇടവകാംഗങ്ങൾക്കും ഇതു ബാധകമാണ്.*
_4.As the 1934 Constitution is valid and binding upon the Parish Churches, it is not open to any individual Church, to decide to have their new Constitution like that of 2002 in the so-called exercise of right under Articles 25 and 26 of the Constitution of India. It is also not permissible to create a parallel system of management in the churches under the guise of spiritual supremacy of the Patriarch._

*4. 1934 ലെ ഭരണഘടന എല്ലാ ഇടവകപ്പള്ളികൾക്കും ബാധകമാകയാൽ ഏതെങ്കിലും ഒരു പള്ളിക്ക് 2002 ലേതു പോലെ പുതിയ ഭരണഘടന ഉണ്ടാക്കാൻ കഴിയില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ നിലവിലുള്ള പള്ളികളിൽ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും അനുമതിയില്ല.*
_5. The Primate of Orthodox Syrian Church of the East is Catholicos. He enjoys spiritual powers as well, as the Malankara Metropolitan. Malankara Metropolitan has the prime jurisdiction regarding temporal, ecclesiastical and spiritual administration of Malankara Church subject to the riders provided in the 1934 Constitution._
*5. പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി കാതോലിക്കായാണ്. ആധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പെലീത്തയുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പൊലീത്തയ്ക്കാണ്.*
_6. Full effect has to be given to the finding that the spiritual power of the Patriarch has reached to a vanishing point. Consequently, he cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment has to be made as per the power conferred under the 1934 Constitution on the concerned Diocese, Metropolitan etc._

*6. പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരം അപ്രത്യക്ഷമായ മുനമ്പിൽ എത്തിക്കഴിഞ്ഞു എന്ന വസ്തുതയ്ക്ക് ഊന്നൽ നൽകേണ്ടിയിരിക്കുന്നു. തൽഫലമായി പാത്രിയർക്കീസിന് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിച്ച് ഇടവകപ്പള്ളികളുടെ ഭരണത്തിൽ ഇടപെടാൻ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാനും കഴിയില്ല. 1934 ലെ ഭരണഘടന പ്രകാരം ഈ നിയമനങ്ങൾക്കുള്ള അധികാരം ബന്ധപ്പെട്ട ഭദ്രാസനത്തിനും മെത്രാപ്പൊലീത്തയ്ക്കുമാണ്.*
_7. Though it is open to the individual member to leave a Church in exercise of the right not to be a member of any Association and as per Article 20 of the Universal Declaration of Human Rights, the Parish Assembly of the Church by majority or otherwise cannot decide to move church out of the Malankara Church. Once a trust, is always a trust._
*7. മനുഷ്യാവകാശം സംബന്ധിച്ച സാർവലൗകിക പ്രഖ്യാപനം അനുച്ഛേദം 20 അനുസരിച്ച് ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ഭാഗമല്ല എന്ന നിലയിൽ ഒരു സഭവിട്ടു പോകാൻ എല്ലാ അവകാശവും ഉണ്ട്, എന്നാൽ മലങ്കരസഭയിൽ നിന്ന് ഒരു ഇടവകപ്പള്ളി അംഗങ്ങൾക്കു ഭൂരിപക്ഷമുണ്ടെങ്കിലും ഇല്ലെങ്കിലും വിട്ടുപോകാനാകില്ല.*
_8. When the Church has been created and is for the benefit of the beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable or immovable properties out of the ambit of 1934 Constitution without the approval of the Church hierarchy._
*8. ഒരു സഭ രൂപവൽക്കരിക്കുകയും അത് അതിലെ അംഗങ്ങൾക്കു ക്ഷേമകരമായിരിക്കുകയും ചെയ്യുമ്പോൾ ഭൂരിപക്ഷമുണ്ടെങ്കിൽപ്പോലും, സ്വത്തോ ഭരണസമിതിയോ കൈപ്പിടിയിലാക്കാൻ ആർക്കും കഴിയില്ല. മലങ്കരസഭ ഒരു ട്രസ്റ്റിന്റെ രൂപത്തിലാണ്, സ്വത്തുക്കളെല്ലാം ട്രസ്റ്റിൽ നിക്ഷിപ്തമാണ്. 1934 ലെ ഭരണഘടന പ്രകാരം, ഇടവകാംഗങ്ങൾക്കു പള്ളി വിട്ടുപോകാം. പക്ഷേ, സഭയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ ഒന്നും സഭയുടെ അനുമതിയില്ലാതെ കൊണ്ടു പോകാൻ കഴിയില്ല.*
_9. The spiritual power of Patriarch has been set up by the appellants clearly in order to violate the mandate of the 1995 judgment of this Court which is binding on the Patriarch, Catholicos and all concerned._

*9. 1995 ൽ ഈ കോടതിയുടെ വിധി മറികടക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ പരാതിക്കാർ പാത്രിയാർക്കീസിന് ആധ്യാത്മിക അധികാരം നൽകിയത്. കോടതിയുടെ വിധി പാത്രിയർക്കീസിനും കാതോലിക്കോസിനും എല്ലാവർക്കും ബാധകമാണ്.*

_10. As per the historical background and the practices which have been noted, the Patriarch is not to exercise the power to appoint Vicar, Priests, Deacons, Prelates etc. Such powers are reserved to other authorities in the Church hierarchy. The Patriarch, thus, cannot be permitted to exercise the power in violation of the 1934 Constitution to create a parallel system of administration of Churches as done in 2002 and onwards._

*10. ചരിത്ര പശ്ചാത്തലവും നടപടിക്രമങ്ങളും പരിഗണിക്കുമ്പോൾ പാത്രിയർക്കീസിനു വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരമില്ല. സഭയ്ക്കുള്ളിലെ മറ്റ് ഭരണാധികാരികൾക്കാണ് അതിനുള്ള അധികാരം. 1934 ലെ ഭരണഘടന ലംഘിച്ചു 2002 മുതൽ പള്ളികളിൽ സമാന്തര ഭരണ സംവിധാനം സൃഷ്ടിക്കാൻ പാത്രിയർക്കീസിന് അധികാരമില്ല.*

_11. This Court has held in 1995 that the unilateral exercise of such power by the Patriarch was illegal. The said decision has also been violated. It was only in the alternative this Court held in the 1995 judgment that even if he has such power, he could not have exercised the same unilaterally which we have explained in this judgment._
*11. പാത്രിയാർക്കീസ് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതു തെറ്റാണെന്നു 1995 ൽ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കയാണ്. പാത്രിയർക്കീസിന് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാൻ പാടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.*
_12. It is open to the Parishioners to believe in the spiritual supremacy of Patriarch or apostolic succession but it cannot be used to appoint Vicars, Priests, Deacons, Prelates etc. in contravention of the 1934 Constitution._
*12. ഇടവകാംഗങ്ങൾക്കു പാത്രിയാർക്കീസിൻറ പരമാധികാരത്തിലും അപ്പോസ്തോലിക പിന്തുടർച്ചയിലും വിശ്വസിക്കാൻ സ്വാതന്ത്യ്രമുണ്ട്. എന്നാൽ അതുപയോഗിച്ച് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കുന്നതു ശരിയല്ല, അത് 1934 ലെ ഭരണഘടനയ്ക്കെതിരാണ്.*
_13. Malankara Church is Episcopal to the extent as provided in the 1934 Constitution, and the right is possessed by the Diocese to settle all internal matters and elect their own Bishops in terms of the said Constitution._

*13. മലങ്കരസഭ 1934 ലെ ഭരണഘടന പ്രകാരം എപ്പിസ്ക്കോപ്പലാണ്. ആഭ്യന്തരമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും ബിഷപ്പുമാരെ തിരഞ്ഞെടുക്കേണ്ടതും ഭദ്രാസനങ്ങളാണ്.*

_14. Appointment of Vicar is a secular matter. There is no violation of any of the rights encompassed under Articles 25 and 26 of the Constitution of India, if the appointment of Vicar, Priests, Deacons, Prelates (High Priests) etc. is made as per the 1934 Constitution. The Patriarch has no power to interfere in such matters under the guise of spiritual supremacy unless the 1934 Constitution is amended in accordance with law. The same is binding on all concerned._
*14. വികാരിയുടെ നിയമനം മതേതര വിഷയമാകാം. എന്നാൽ, 1934 ലെ ഭരണഘടനപ്രകാരം വികാരിമാരെയും വൈദികരെയും ഡീക്കന്മാരെയും മേൽപ്പട്ടക്കാരെയും നിയമിച്ചാൽ അത് ഇന്ത്യൻ ഭരണ ഘടനയുടെ 25, 26 അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാവില്ല. ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ ഇക്കാര്യങ്ങളിൽ ഇടപെടാൻ പാത്രിയർക്കീസിന് അധികാരമില്ല. അങ്ങനെ ചെയ്യണമെങ്കിൽ 1934 ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവർക്കും ബാധകമാണ്.*
_15. Udampadis do not provide for appointment of Vicar, Priests, Deacons, Prelates etc. Even otherwise once the 1934 Constitution has been adopted, the appointment of Vicar, Priests, Deacons, Prelates (high priests) etc. is to be as per the 1934 Constitution. It is not within the domain of the spiritual right of the Patriarch to appoint Vicar, Priests etc. The spiritual power also vests in the other functionaries of Malankara Church._
*15. വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരുടെ നിയമനത്തിന് ഉടമ്പടി പ്രകാരവും കഴിയില്ല. 1934–ലെ ഭരണഘടന പ്രകാരമേ വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കാനാകൂ. പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരത്തിനു കീഴിൽ വരുന്നതല്ല അത്. മലങ്കര സഭയിലെ മറ്റു പലരിലും ആധ്യാത്മിക അധികാരം നിക്ഷിപ്തമാണ് .*
_16. The functioning of the Church is based upon the division of responsibilities at various levels and cannot be usurped by a single individual howsoever high he may be. The division of powers under the 1934 Constitution is for the purpose of effective management of the Church and does not militate against the basic character of the church being Episcopal in nature as mandated thereby. The 1934 Constitution cannot be construed to be opposed to the concept of spiritual supremacy of the Patriarch of Antioch. It cannot as well, be said to be an instrument of injustice or vehicle of oppression on the Parishioners who believe in the spiritual supremacy of the Patriarch._
*16. സഭയുടെ പ്രവർത്തനം വിവിധ തലങ്ങളിൽ ചുമതലകൾ പങ്കുവയ്ക്കുന്നതിലൂടെയാണ്. എത്ര തന്നെ ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി ആയാലും ഇത് ഒരു വ്യക്തിയിൽ അധിഷ്ഠിതമാകുന്നതു ശരിയല്ല. കാര്യക്ഷമമായ ഭരണത്തിനു വേണ്ടിയാണ് 1934 ലെ ഭരണഘടനയിൽ അധികാര വിഭജനം കൊണ്ടു വന്നത്. സഭയുടെ എപ്പിസ്ക്കോപ്പൽ സ്വഭാവത്തിന് അത് എതിരാകുന്നില്ല. അന്ത്യോഖ്യയിലെ പാത്രിയാർക്കീസിന്റെ അധ്യാത്മിക പരമാധികാരത്തിന് എതിരായാണ് 1934 ലെ ഭരണ ഘടന കൊണ്ടുവന്നത് എന്നു കണക്കാക്കാനാവില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിൽ വിശ്വസിക്കുന്ന ഇടവകാംഗങ്ങൾക്ക് എതിരായി കൊണ്ടു വന്ന അനീതിയായോ അടിച്ചമർത്തലായോ അതിനെ കാണുന്നതും ശരിയല്ല.*
_17. The Church and the Cemetry cannot be confiscated by anybody. It has to remain with the Parishioners as per the customary rights and nobody can be deprived of the right to enjoy the same as a Parishioner in the Church or to be buried honourably in the cemetery, in case he continues to have faith in the Malankara Church. The property of the Malankara Church in which is also vested the property of the Parish Churches, would remain in trust as it has for the time immemorial for the sake of the beneficiaries and no one can claim to be owners thereof even by majority and usurp the Church and the properties._
*17. പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയിൽ വിശ്വസിക്കുന്നുവെങ്കിൽ, ഇവിടെ അന്തസ്സോടെ സംസ്ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുള്ള അവകാശത്തെ, ആർക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പള്ളികളുടെയും വസ്തുവകകൾ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങൾക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്നു കരുതി, അവ ആർക്കും കയ്യേറാനുള്ളതല്ല.*
_18. The faith of Church is unnecessarily sought to be divided vis-à-vis the office of Catholicos and the Patriarch as the common faith of the Church is in Jesus Christ. In fact an effort is being made to take over the management and other powers by raising such disputes as to supremacy of Patriarch or Catholicos to gain control of temporal matters under the garb of spirituality. There is no good or genuine cause for disputes which have been raised._
*18. സഭയുടെ പൊതു വിശ്വാസം യേശു ക്രിസ്തുവിലാണ്. സഭയുടെ വിശ്വാസം കാതോലിക്കോസിന്റെയും പാത്രിയർക്കീസിന്റെയും അധികാരത്തിനൊപ്പമാണ് എന്ന്, അനാവശ്യമായി വിഭജിക്കാൻ ശ്രമിക്കുകയാണ്. ആധ്യാത്മികതയുടെ മറവിൽ, ഭൗതികമായ കാര്യങ്ങളിൽ ആധിപത്യം ഉറപ്പിക്കാനായി ഇത്തരം തർക്കങ്ങൾ ഉണ്ടാക്കുകയാണ്. ഈ തർക്കങ്ങൾക്ക് എന്തെങ്കിലും നല്ലതോ യഥാർഥമോ ആയ കാരണങ്ങളില്ല.*
_19. The authority of Patriarch had never extended to the government of temporalities of the Churches. By questioning the action of the Patriarch and his undue interference in the administration of Churches in violation of the 1995 judgment, it cannot be said that the Catholicos faction is guilty of repudiating the spiritual supremacy of the Patriarch. The Patriarch faction is to be blamed for the situation which has been created post 1995 judgment. The property of the Church is to be managed as per the 1934 Constitution. The judgment of 1995 has not been respected by the Patriarch faction which was binding on all concerned. Filing of writ petitions in the High Court by the Catholicos faction was to deter the Patriarch/his representatives to appoint the Vicar etc. in violation of the 1995 judgment of this Court._
*19. പാത്രിയർക്കീസിന്റെ അധികാരം, ഒരിക്കലും പള്ളികളുടെ ഭൗതികഭരണത്തിലേക്കു നീണ്ടിട്ടില്ല. 1995 ലെ കോടതി വിധി പള്ളികളുടെ ഭരണത്തിൽ, പാത്രിയർക്കീസ് അനാവശ്യമായി കൈകടത്തിയതിനെ ഓർത്തഡോക്സ് സഭ ചോദ്യം ചെയ്തതു, പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തെ, കളങ്കപ്പെടുത്താൻ നടത്തിയ ശ്രമമായി കാണുന്നതു ശരിയല്ല. 1995 ലെ വിധിക്കു ശേഷം ഉണ്ടായ സ്ഥിതിവിശേഷത്തിന്, യാക്കോബായ സഭയെയാണു കുറ്റപ്പെടുത്തേണ്ടത്. 1934 ലെ ഭരണ ഘടന അനുസരിച്ചുവേണം, സഭയുടെ സ്വത്തുക്കൾ ഭരിക്കേണ്ടത്. എല്ലാവർക്കും ബാധകമായ 1995 ലെ വിധിയെ ബഹുമാനിക്കാൻ, യാക്കോബായ സഭ തയ്യാറായില്ല. ഈ കോടതി 1995 ൽ നൽകിയ വിധി ലംഘിച്ചു വികാരിമാരെയും മറ്റും നിയമിക്കാൻ, പാത്രിയർക്കീസും പ്രതിനിധികളും മുതിർന്നതിനെതിരേയാണു ഹൈക്കോടതിയിൽ, ഓർത്തഡോക്സ് സഭയ്ക്കു റിട്ട് ഹർജികൾ നൽകേണ്ടി വന്നത്.*
_20. The 1934 Constitution is enforceable at present and the plea of its frustration or breach is not available to the Patriarch faction. Once there is Malankara Church, it has to remain as such including the property. No group or denomination by majority or otherwise can take away the management or the property as that would virtually tantamount to illegal interference in the management and illegal usurpation of its properties. It is not open to the beneficiaries even by majority to change the nature of the Church, its property and management. The only method to change management is to amend the Constitution of 1934 in accordance with law. It is not open to the Parish Churches to even frame bye-laws in violation of the provisions of the 1934 Constitution._
*20. 1934 ലെ ഭരണഘടന നടപ്പാക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അതു ലംഘിക്കപ്പെടുന്നതിന്റെ ഒരു നിരാശയും യാക്കോബായാ സഭയ്ക്കില്ല. മലങ്കരസഭ ഒരിക്കൽ നിലവിലുണ്ടെങ്കിൽ, അത് അങ്ങനെ തന്നെ തുടരണം, അതിന്റെ വസ്തുവകകൾ ഉൾപ്പെടെ. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷത്തിന്റെ പേരിലോ അല്ലാതെയോ, വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തിൽ അനധികൃതമായ ഇടപെടലാണ്, വസ്തുവകകൾ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിൽപ്പോലും, സഭയുടെ ഭരണമോ വസ്തുക്കളോ പിടിച്ചെടുക്കാൻ പാടില്ല. ഭരണം മാറ്റണമെങ്കിൽ അത് നിയമപരമായി 1934 ലെ ഭരണ ഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണ ഘടനയ്ക്കു വിരുദ്ധമായി ഇടവകപ്പള്ളികൾക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ല.*
_21. The Udampadies of 1890 and 1913 are with respect to administration of Churches and are not documents of the creation of the Trust and are not of utility at present and even otherwise cannot hold the field containing provisions inconsistent with the 1934 Constitution, as per section 132 thereof. The Udampady also cannot hold the field in view of the authoritative pronouncements made by this Court in the earlier judgments as to the binding nature of the 1934 Constitution._
*21. 1890 ലെയും 1913 ലെയും ഉടമ്പടികൾ പള്ളികളുടെ ഭരണത്തിനു വേണ്ടിയാണ്, അല്ലാതെ ട്രസ്റ്റിന്റെ രൂപവൽക്കരണത്തിനല്ല. അവയ്ക്ക് ഇന്ന് ഉപയോഗവുമില്ല. മാത്രമല്ല, 1934 ലെ ഭരണ ഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് അവ നിലനിൽക്കില്ല. ഭരണഘടനയുടെ 132 ാം വകുപ്പ് അതു വ്യക്തമാക്കുന്നു. 1934 ലെ ഭരണഘടനയാണ് നിലനിൽക്കുക എന്ന് ഈ കോടതി തന്നെ പല വിധികളിലും പറഞ്ഞതു പ്രകാരവും ഈ ഉടമ്പടികൾക്ക് സാധുതയില്ല.*
_22. The 1934 Constitution does not create, declare, assign, limit or extinguish, whether in present or future any right, title or interest, whether vested or contingent in the Malankara Church properties and only provides a system of administration and as such is not required to be registered. In any case, the Udampadis for the reasons already cited, cannot supersede the 1934 Constitution only because these are claimed to be registered._
*22. 1934 ലെ ഭരണഘടന മലങ്കര സഭയുടെ വസ്തുക്കളുടെ അവകാശമോ ആധാരമോ താൽപ്പര്യമോ സംബന്ധിച്ചു നിലവിലുള്ളതോ ഭാവിയിലേതോ ആയ ഒന്നും സൃഷ്ടിക്കുകയോ, പ്രഖ്യാപിക്കുകയോ, ചുമതലപ്പെടുത്തുകയോ, പരിമിതപ്പെടുത്തുകയോ, ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഭരണത്തിനുള്ള ഒരു സംവിധാനം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്, അതു കൊണ്ടു തന്നെ, അത് റജിസ്റ്റർ ചെയ്യേണ്ട കാര്യവുമില്ല. ഉടമ്പടികൾ റജിസ്റ്റർ ചെയ്തവയാണ്, അവ 1934 ലെ ഭരണഘടന വന്നപ്പോൾ നിലനിൽക്കാവുന്നതുമല്ല.*
_23. In otherwise Episcopal church, whatever autonomy is provided in the Constitution for the Churches is for management and necessary expenditure as provided in section 22 etc._
*23. എപ്പിസ്ക്കോപ്പൽ ആയ സഭയിൽ പള്ളികൾക്ക് എത്രത്തോളം സ്വയംഭരണം സെക്‌ഷൻ 22 പ്രകാരം നൽകിയിട്ടുണ്ടോ, അത് അവയുടെ ഭരണത്തിനും ചെലവുകൾക്കും വേണ്ടിയാണ്.*
_24. The formation of 2002 Constitution is the result of illegal and void exercise. It cannot be recognized and the parallel system created thereunder for administration of Parish Churches of Malankara Church cannot hold the field. It has to be administered under the 1934 Constitution._
*24. 2002 ലെ ഭരണഘടന ഉണ്ടാക്കിയതു നിയമവിരുദ്ധവും അനാവശ്യവുമാണ്. അതിനെ അംഗീകരിക്കാനാവില്ല. മലങ്കര സഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി, അതിനെ കണക്കാക്കാനാവില്ല. 1934 ലെ ഭരണഘടന പ്രകാരമാണ് പള്ളികൾ ഭരണം നടത്തേണ്ടത്.*
_25. It was not necessary, after amendment of the plaint in Mannathur Church matter, to adopt the procedure once again of representative suit under Order 1 Rule 8 CPC. It remained a representative suit and proper procedure has been followed. It was not necessary to obtain fresh leave._
*25. മണ്ണത്തൂർ പള്ളിയുടെ കാര്യത്തിൽ വീണ്ടും മറ്റൊരു നടപടിക്രമത്തിന്റെ ആവശ്യമില്ല.*
_26. The 1934 Constitution is appropriate and adequate for management of the Parish Churches, as such there is no necessity of framing a scheme under section 92 of the CPC._
*26. ഇടവകപ്പള്ളികളുടെ ഭരണത്തിന്, 1934 ലെ ഭരണ ഘടന അനുയോജ്യവും ശരിയായതുമാണ്. അതിനാൽ സിപിസി 92 പ്രകാരം മറ്റൊരു സംവിധാനം തയ്യാറാക്കേണ്ട ആവശ്യമില്ല.*
_27. The plea that in face of the prevailing dissension between the two factions and the remote possibility of reconciliation, the religious services may be permitted to be conducted by two Vicars of each faith cannot be accepted as that would amount to patronizing parallel systems of administration._
*27. രണ്ടു സഭകളും തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാലും, ഒത്തു തീർപ്പിനു വിദൂര സാധ്യത മാത്രമായതിനാലും, ഓരോ വിഭാഗത്തിന്റെയും രണ്ടു വികാരിമാർക്ക്, ആരാധന നടത്താൻ അവസരം നൽകണം എന്ന അപേക്ഷ പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും.*
_28. Both the factions, for the sake of the sacred religion they profess and to preempt further bickering and unpleasantness precipitating avoidable institutional degeneration, ought to resolve their differences if any, on a common platform if necessary by amending the Constitution further in accordance with law, but by no means, any attempt to create parallel systems of administration of the same Churches resulting in law and order situations leading to even closure of the Churches can be accepted._
*28. രണ്ടു സഭയും, അവർ പിന്തുടരുന്ന വിശുദ്ധ മതത്തിന്റെ പാവനതയ്ക്കു വേണ്ടിയും, ഇനിയും സ്ഥാപനത്തിന്റെ ജീർണത ഒഴിവാക്കാനായി, തർക്കവും അനിഷ്ട സംഭവങ്ങളും തുടരാതിരിക്കാനുമായി, അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ, ഭരണ ഘടന, നിയമ പ്രകാരം ഭേദഗതി ചെയ്ത്, ഒരു പൊതുവേദിയിൽ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ, അത് ഒരിക്കലും സമാന്തര സംവിധാനം ഉണ്ടാക്കാനോ, പള്ളികളിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനോ, പള്ളികൾ അടച്ചു പൂട്ടുന്ന നിലയിൽ എത്തിക്കാനോ ആവരുത്. അത് അംഗീകരിക്കാവുന്നതല്ല.*
_In view of the aforesaid discussion, we find no ground to make interference. The appeals are hereby dismissed. Parties to bear their own costs._
*ഇക്കാരണങ്ങളാൽ ഈ ഹർജിയിൽ ഇടപെടൽ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. യാക്കോബായ സഭയുടെ ഹർജി തള്ളിക്കളയുന്നു.*

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി

 

ബഹു. സുപ്രീം കോടതി, ഇന്ത്യ.
03.07.17 ; തോമസ് അപ്പോസ്തോലൻറെ ഓർമ്മ പെരുന്നാൾ ദിനം

ന്യൂഡൽഹി∙ മ മലങ്കര സഭയ്ക്കു കീഴിൽ തർക്കം നിലനിന്ന പള്ളികളിൽ ഓർത്തഡോക്സ് സഭയ്ക്കും യാക്കോബായ സഭയ്ക്കും ഒരുപോലെ ആരാധന നടത്താൻ അവസരം നൽകണമെന്ന യാക്കോബായ സഭയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. ഇങ്ങനെ ചെയ്യുന്നതു സമാന്തര ഭരണത്തിന് ഇടയാക്കുമെന്നും അതു നിയമപരമായി അനുവദിക്കാൻ ആവില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിയിൽ പറയുന്നു.

മലങ്കര സഭയിൽ ഇപ്പോഴുള്ള സ്ഥിതിവിശേഷം സൃഷ്ടിച്ചതിനു യാക്കോബായ സഭയെയാണ് കുറ്റപ്പെടുത്തേണ്ടതെന്നു വിധിന്യായത്തിൽ പറയുന്നു. 1934 ലെ ഭരണഘടനയാണ് അംഗീകരിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ 1995 ലെ വിധി മാനിക്കാൻ യാക്കോബായ സഭ കൂട്ടാക്കിയില്ലെന്നും 276 പേജുകളുള്ള വിധിയിൽ കുറ്റപ്പെടുത്തി.

വിധിയുടെ വിശദാംശങ്ങൾ:

ഒന്ന്– മലങ്കര സഭ എപ്പിസ്ക്കോപ്പൽ സ്വഭാവമുള്ളതും ഇത് 1934 ലെ ഭരണഘടനയിൽ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. ഇടവകപ്പള്ളികളുടെ കാര്യങ്ങളിൽ പൂർണമായും ഭരണം നടത്തേണ്ടത് 1934 ലെ ഭരണ ഘടനപ്രകാരമാണ്, അത് നിലനിൽക്കുന്നതുമാണ്.

രണ്ട്–1995 ലെ വിധിക്കു പൂർണമായും അനുസൃതമാണ് ആ വർഷം പുറപ്പെടുവിച്ച തീർപ്പ് (decree). വിധിയും തീർപ്പും തമ്മിൽ ഒരു വ്യത്യാസവുമില്ല.

മൂന്ന്– 1995 ലെ വിധി എല്ലാ കാര്യങ്ങളിലും എല്ലാവർക്കും ബാധകവും പ്രാവർത്തികവുമാണ്. കാരണം അതു പ്രാതിനിധ്യ സ്വഭാവമുള്ള ഹർജി ആയിരുന്നു. മാത്രമല്ല, ഈ വിധി വീണ്ടും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ഈ കേസിൽ ഉൾപ്പെട്ട കക്ഷികൾക്കു മാത്രമല്ല മലങ്കര സഭയിലെ എല്ലാ തൽപരകക്ഷികൾക്കും ഇതു ബാധകമാണ്. നേരത്തേയുള്ള സമുദായക്കേസിൽ ഉൾപ്പെട്ട ഇടവകകൾക്കും ഇടവകാംഗങ്ങൾക്കും ഇതു ബാധകമാണ്.

നാല്– 1934 ലെ ഭരണഘടന എല്ലാ ഇടവകപ്പള്ളികൾക്കും ബാധകമാകയാൽ ഏതെങ്കിലും ഒരു പള്ളിക്ക് 2002 ലേതു പോലെ പുതിയ ഭരണഘടന ഉണ്ടാക്കാൻ കഴിയില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ നിലവിലുള്ള പള്ളികളിൽ സമാന്തര ഭരണസംവിധാനം ഉണ്ടാക്കാനും അനുമതിയില്ല.

അഞ്ച്– പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധികാരി കാതോലിക്കായാണ്. ആധ്യാത്മിക അധികാരത്തോടൊപ്പം തന്നെ മലങ്കര മെത്രാപ്പെലീത്തയുടെ അധികാരവും കാതോലിക്കായ്ക്കുണ്ട്. 1934 ലെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു മലങ്കര സഭയുടെ ഭൗതികവും പൗരോഹിത്യപരവും ആധ്യാത്മികവുമായ പരമാധികാരം മലങ്കര മെത്രാപ്പൊലീത്തയ്ക്കാണ്.

ആറ്– പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരം അപ്രത്യക്ഷമായ മുനമ്പിൽ എത്തിക്കഴിഞ്ഞു എന്ന വസ്തുതയ്ക്ക് ഊന്നൽ നൽകേണ്ടിയിരിക്കുന്നു. തൽഫലമായി പാത്രിയർക്കീസിന് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിച്ച് ഇടവകപ്പള്ളികളുടെ ഭരണത്തിൽ ഇടപെടാൻ കഴിയില്ല. ഇതുവഴി ഒരു സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാനും കഴിയില്ല. 1934 ലെ ഭരണഘടന പ്രകാരം ഈ നിയമനങ്ങൾക്കുള്ള അധികാരം ബന്ധപ്പെട്ട ഭദ്രാസനത്തിനും മെത്രാപ്പൊലീത്തയ്ക്കുമാണ്.

ഏഴ്– മനുഷ്യാവകാശം സംബന്ധിച്ച സാർവലൗകിക പ്രഖ്യാപനം അനുച്ഛേദം 20 അനുസരിച്ച് ഒരു വ്യക്തിക്ക് ഒരു സംഘടനയുടെ ഭാഗമല്ല എന്ന നിലയിൽ ഒരു സഭവിട്ടു പോകാൻ എല്ലാ അവകാശവും ഉണ്ട്, എന്നാൽ മലങ്കരസഭയിൽ നിന്ന് ഒരു ഇടവകപ്പള്ളി അംഗങ്ങൾക്കു ഭൂരിപക്ഷമുണ്ടെങ്കിലും ഇല്ലെങ്കിലും വിട്ടുപോകാനാകില്ല.

എട്ട്– ഒരു സഭ രൂപവൽക്കരിക്കുകയും അത് അതിലെ അംഗങ്ങൾക്കു ക്ഷേമകരമായിരിക്കുകയും ചെയ്യുമ്പോൾ ഭൂരിപക്ഷമുണ്ടെങ്കിൽപ്പോലും സ്വത്തോ ഭരണസമിതിയോ കൈപ്പിടിയിലാക്കാൻ ആർക്കും കഴിയില്ല. മലങ്കരസഭ ഒരു ട്രസ്റ്റിന്റെ രൂപത്തിലാണ്, സ്വത്തുക്കളെല്ലാം ട്രസ്റ്റിൽ നിക്ഷിപ്തമാണ്. 1934 ലെ ഭരണഘടന പ്രകാരം ഇടവകാംഗങ്ങൾക്കു പള്ളി വിട്ടുപോകാം. പക്ഷേ, സഭയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ ഒന്നും സഭയുടെ അനുമതിയില്ലാതെ കൊണ്ടു പോകാൻ കഴിയില്ല.

ഒമ്പത്– 1995 ൽ ഈ കോടതിയുടെ വിധി മറികടക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ പരാതിക്കാർ പാത്രിയാർക്കീസിന് ആധ്യാത്മിക അധികാരം നൽകിയത്. കോടതിയുടെ വിധി പാത്രിയർക്കീസിനും കാതോലിക്കോസിനും എല്ലാവർക്കും ബാധകമാണ്.

10– ചരിത്ര പശ്ചാത്തലവും നടപടിക്രമങ്ങളും പരിഗണിക്കുമ്പോൾ പാത്രിയർക്കീസിനു വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരമില്ല. സഭയ്ക്കുള്ളിലെ മറ്റ് ഭരണാധികാരികൾക്കാണ് അതിനുള്ള അധികാരം. 1934 ലെ ഭരണഘടന ലംഘിച്ചു 2002 മുതൽ പള്ളികളിൽ സമാന്തര ഭരണ സംവിധാനം സൃഷ്ടിക്കാൻ പാത്രിയർക്കീസിന് അധികാരമില്ല.

11– പാത്രിയാർക്കീസ് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതു തെറ്റാണെന്നു 1995 ൽ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കയാണ്. പാത്രിയർക്കീസിന് ഇങ്ങനെ ഏകപക്ഷീയമായി അധികാരം പ്രയോഗിക്കാൻ പാടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

12– ഇടവകാംഗങ്ങൾക്കു പാത്രിയാർക്കീസിൻറ പരമാധികാരത്തിലും അപ്പോസ്തോലിക പിന്തുടർച്ചയിലും വിശ്വസിക്കാൻ സ്വാതന്ത്യ്രമുണ്ട്. എന്നാൽ അതുപയോഗിച്ച് വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കുന്നതു ശരിയല്ല, അത് 1934 ലെ ഭരണഘടനയ്ക്കെതിരാണ്.

13– മലങ്കരസഭ 1934 ലെ ഭരണഘടന പ്രകാരം എപ്പിസ്ക്കോപ്പലാണ്. ആഭ്യന്തരമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും ബിഷപ്പുമാരെ തിരഞ്ഞെടുക്കേണ്ടതും ഭദ്രാസനങ്ങളാണ്.

14– വികാരിയുടെ നിയമനം മതേതര വിഷയമാകാം. എന്നാൽ, 1934 ലെ ഭരണഘടനപ്രകാരം വികാരിമാരെയും വൈദികരെയും ഡീക്കന്മാരെയും മേൽപ്പട്ടക്കാരെയും നിയമിച്ചാൽ അത് ഇന്ത്യൻ ഭരണ ഘടനയുടെ 25, 26 അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാവില്ല. ആധ്യാത്മിക പരമാധികാരത്തിന്റെ പേരിൽ ഇക്കാര്യങ്ങളിൽ ഇടപെടാൻ പാത്രിയർക്കീസിന് അധികാരമില്ല. അങ്ങനെ ചെയ്യണമെങ്കിൽ 1934 ലെ ഭരണഘടന ഭേദഗതി ചെയ്യണം. ഇത് എല്ലാവർക്കും ബാധകമാണ്.

15– വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരുടെ നിയമനത്തിന് ഉടമ്പടി പ്രകാരവും കഴിയില്ല. 1934–ലെ ഭരണഘടന പ്രകാരമേ വികാരിമാർ, വൈദികർ, ഡീക്കന്മാർ, മേൽപ്പട്ടക്കാർ എന്നിവരെ നിയമിക്കാനാകൂ. പാത്രിയർക്കീസിന്റെ ആധ്യാത്മിക അധികാരത്തിനു കീഴിൽ വരുന്നതല്ല അത്. മലങ്കര സഭയിലെ മറ്റു പലരിലും ആധ്യാത്മിക അധികാരം നിക്ഷിപ്തമാണ് .

16– സഭയുടെ പ്രവർത്തനം വിവിധ തലങ്ങളിൽ ചുമതലകൾ പങ്കുവയ്ക്കുന്നതിലൂടെയാണ്. എത്ര തന്നെ ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി ആയാലും ഇത് ഒരു വ്യക്തിയിൽ അധിഷ്ഠിതമാകുന്നതു ശരിയല്ല. കാര്യക്ഷമമായ ഭരണത്തിനു വേണ്ടിയാണ് 1934 ലെ ഭരണഘടനയിൽ അധികാര വിഭജനം കൊണ്ടു വന്നത്. സഭയുടെ എപ്പിസ്ക്കോപ്പൽ സ്വഭാവത്തിന് അത് എതിരാകുന്നില്ല. അന്ത്യോഖ്യയിലെ പാത്രിയാർക്കീസിന്റെ അധ്യാത്മിക പരമാധികാരത്തിന് എതിരായാണ് 1934 ലെ ഭരണ ഘടന കൊണ്ടുവന്നത് എന്നു കണക്കാക്കാനാവില്ല. പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തിൽ വിശ്വസിക്കുന്ന ഇടവകാംഗങ്ങൾക്ക് എതിരായി കൊണ്ടു വന്ന അനീതിയായോ അടിച്ചമർത്തലായോ അതിനെ കാണുന്നതും ശരിയല്ല.

17–പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാവുന്നതല്ല. അത് ഇടവകാംഗങ്ങളുടെ അവകാശമായി തുടരണം. മലങ്കര സഭയിൽ വിശ്വസിക്കുന്നുവെങ്കിൽ ഇവിടെ അന്തസ്സോടെ സംസ്ക്കരിക്കപ്പെടുന്നതിന് ഒരു ഇടവകാംഗത്തിനുള്ള അവകാശത്തെ ആർക്കും നിഷേധിക്കാനാവില്ല. മലങ്കര സഭയുടെയും ഇടവകപ്പള്ളികളുടെയും വസ്തുവകകൾ ട്രസ്റ്റിന്റേതാണ്. കാലാകാലങ്ങളായി അത് ഇടവകാംഗങ്ങൾക്കു പ്രയോജനപ്പെടേണ്ടതാണ്. ഭൂരിപക്ഷമുണ്ട് എന്നു കരുതി അവ ആർക്കും കയ്യേറാനുള്ളതല്ല.

18– സഭയുടെ പൊതു വിശ്വാസം യേശു ക്രിസ്തുവിലാണ്. സഭയുടെ വിശ്വാസം കാതോലിക്കോസിന്റെയും പാത്രിയർക്കീസിന്റെയും അധികാരത്തിനൊപ്പമാണ് എന്ന് അനാവശ്യമായി വിഭജിക്കാൻ ശ്രമിക്കുകയാണ്. ആധ്യാത്മികതയുടെ മറവിൽ ഭൗതികമായ കാര്യങ്ങളിൽ ആധിപത്യം ഉറപ്പിക്കാനായി ഇത്തരം തർക്കങ്ങൾ ഉണ്ടാക്കുകയാണ്. ഈ തർക്കങ്ങൾക്ക് എന്തെങ്കിലും നല്ലതോ യഥാർഥമോ ആയ കാരണങ്ങളില്ല.

19– പാത്രിയർക്കീസിന്റെ അധികാരം ഒരിക്കലും പള്ളികളുടെ ഭൗതികഭരണത്തിലേക്കു നീണ്ടിട്ടില്ല. 1995 ലെ കോടതി വിധി പള്ളികളുടെ ഭരണത്തിൽ പാത്രിയർക്കീസ് അനാവശ്യമായി കൈകടത്തിയതിനെ ഓർത്തഡോക്സ് സഭ ചോദ്യം ചെയ്തതു പാത്രിയർക്കീസിന്റെ ആധ്യാത്മിക പരമാധികാരത്തെ കളങ്കപ്പെടുത്താൻ നടത്തിയ ശ്രമമായി കാണുന്നതു ശരിയല്ല. 1995 ലെ വിധിക്കു ശേഷം ഉണ്ടായ സ്ഥിതിവിശേഷത്തിന് യാക്കോബായ സഭയെയാണു കുറ്റപ്പെടുത്തേണ്ടത്. 1934 ലെ ഭരണ ഘടന അനുസരിച്ചുവേണം സഭയുടെ സ്വത്തുക്കൾ ഭരിക്കേണ്ടത്. എല്ലാവർക്കും ബാധകമായ 1995 ലെ വിധിയെ ബഹുമാനിക്കാൻ യാക്കോബായ സഭ തയ്യാറായില്ല. ഈ കോടതി 1995 ൽ നൽകിയ വിധി ലംഘിച്ചു വികാരിമാരെയും മറ്റും നിയമിക്കാൻ പാത്രിയർക്കീസും പ്രതിനിധികളും മുതിർന്നതിനെതിരേയാണു ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭയ്ക്കു റിട്ട് ഹർജികൾ നൽകേണ്ടി വന്നത്.

20– 1934 ലെ ഭരണഘടന നടപ്പാക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അതു ലംഘിക്കപ്പെടുന്നതിന്റെ ഒരു നിരാശയും യാക്കോബായാ സഭയ്ക്കില്ല. മലങ്കരസഭ ഒരിക്കൽ നിലവിലുണ്ടെങ്കിൽ അത് അങ്ങനെ തന്നെ തുടരണം, അതിന്റെ വസ്തുവകകൾ ഉൾപ്പെടെ. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷത്തിന്റെ പേരിലോ അല്ലാതെയോ വസ്തുക്കളുടെ ഭരണം ഏറ്റെടുക്കാനാവില്ല, അതു ഭരണത്തിൽ അനധികൃതമായ ഇടപെടലാണ്, വസ്തുവകകൾ അന്യായമായി പിടിച്ചെടുക്കലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിൽപ്പോലും സഭയുടെ ഭരണമോ വസ്തുക്കളോ പിടിച്ചെടുക്കാൻ പാടില്ല. ഭരണം മാറ്റണമെങ്കിൽ അത് നിയമപരമായി 1934 ലെ ഭരണ ഘടന ഭേദഗതി വരുത്തി ചെയ്യണം. 1934 ലെ ഭരണ ഘടനയ്ക്കു വിരുദ്ധമായി ഇടവകപ്പള്ളികൾക്ക് നിയമം ഉണ്ടാക്കാൻ കഴിയില്ല.

21– 1890 ലെയും 1913 ലെയും ഉടമ്പടികൾ പള്ളികളുടെ ഭരണത്തിനു വേണ്ടിയാണ്, അല്ലാതെ ട്രസ്റ്റിന്റെ രൂപവൽക്കരണത്തിനല്ല. അവയ്ക്ക് ഇന്ന് ഉപയോഗവുമില്ല. മാത്രമല്ല 1934 ലെ ഭരണ ഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് അവ നിലനിൽക്കില്ല. ഭരണഘടനയുടെ 132 ാം വകുപ്പ് അതു വ്യക്തമാക്കുന്നു. 1934 ലെ ഭരണഘടനയാണ് നിലനിൽക്കുക എന്ന് ഈ കോടതി തന്നെ പല വിധികളിലും പറഞ്ഞതു പ്രകാരവും ഈ ഉടമ്പടികൾക്ക് സാധുതയില്ല.

22–1934 ലെ ഭരണഘടന മലങ്കര സഭയുടെ വസ്തുക്കളുടെ അവകാശമോ ആധാരമോ താൽപ്പര്യമോ സംബന്ധിച്ചു നിലവിലുള്ളതോ ഭാവിയിലേതോ ആയ ഒന്നും സൃഷ്ടിക്കുകയോ പ്രഖ്യാപിക്കുകയോ ചുമതലപ്പെടുത്തുകയോ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. ഭരണത്തിനുള്ള ഒരു സംവിധാനം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്, അതു കൊണ്ടു തന്നെ അത് റജിസ്റ്റർ ചെയ്യേണ്ട കാര്യവുമില്ല. ഉടമ്പടികൾ റജിസ്റ്റർ ചെയ്തവയാണ്, അവ 1934 ലെ ഭരണഘടന വന്നപ്പോൾ നിലനിൽക്കാവുന്നതുമല്ല.

23–എപ്പിസ്ക്കോപ്പൽ ആയ സഭയിൽ പള്ളികൾക്ക് എത്രത്തോളം സ്വയംഭരണം സെക്‌ഷൻ 22 പ്രകാരം നൽകിയിട്ടുണ്ടോ അത് അവയുടെ ഭരണത്തിനും ചെലവുകൾക്കും വേണ്ടിയാണ്.

24–2002 ലെ ഭരണഘടന ഉണ്ടാക്കിയതു നിയമവിരുദ്ധവും അനാവശ്യവുമാണ്. അതിനെ അംഗീകരിക്കാനാവില്ല. മലങ്കര സഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി അതിനെ കണക്കാക്കാനാവില്ല. 1934 ലെ ഭരണഘടന പ്രകാരമാണ് പള്ളികൾ ഭരണം നടത്തേണ്ടത്.

25– മണ്ണത്തൂർ പള്ളിയുടെ കാര്യത്തിൽ വീണ്ടും മറ്റൊരു നടപടിക്രമത്തിന്റെ ആവശ്യമില്ല. 26– ഇടവകപ്പള്ളികളുടെ ഭരണത്തിന് 1934 ലെ ഭരണ ഘടന അനുയോജ്യവും ശരിയായതുമാണ്. അതിനാൽ സിപിസി 92 പ്രകാരം മറ്റൊരു സംവിധാനം തയ്യാറാക്കേണ്ട ആവശ്യമില്ല.

27– രണ്ടു സഭകളും തമ്മിലുള്ള അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാലും ഒത്തു തീർപ്പിനു വിദൂര സാധ്യത മാത്രമായതിനാലും ഓരോ വിഭാഗത്തിന്റെയും രണ്ടു വികാരിമാർക്ക് ആരാധന നടത്താൻ അവസരം നൽകണം എന്ന അപേക്ഷ പരിഗണിക്കാനാവില്ല. അതു സമാന്തര സംവിധാനത്തിനും ഭരണത്തിനും വഴിയൊരുക്കും.

28– രണ്ടു സഭയും അവർ പിന്തുടരുന്ന വിശുദ്ധ മതത്തിന്റെ പാവനതയ്ക്കു വേണ്ടിയും ഇനിയും സ്ഥാപനത്തിന്റെ ജീർണത ഒഴിവാക്കാനായി തർക്കവും അനിഷ്ട സംഭവങ്ങളും തുടരാതിരിക്കാനുമായി അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിന് ആവശ്യമെങ്കിൽ ഭരണ ഘടന നിയമ പ്രകാരം ഭേദഗതി ചെയ്ത് ഒരു പൊതുവേദിയിൽ പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് വേണ്ടത്. എന്നാൽ, അത് ഒരിക്കലും സമാന്തര സംവിധാനം ഉണ്ടാക്കാനോ പള്ളികളിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാനോ പള്ളികൾ അടച്ചു പൂട്ടുന്ന നിലയിൽ എത്തിക്കാനോ ആവരുത്. അത് അംഗീകരിക്കാവുന്നതല്ല.

ഇക്കാരണങ്ങളാൽ ഈ ഹർജിയിൽ ഇടപെടൽ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. യാക്കോബായ സഭയുടെ ഹർജി തള്ളിക്കളയുന്നു.