ചുഴലിക്കാറ്റിൽ ആർത്താറ്റ് സെന്റ് .മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിന് നാശ നഷ്ടം

കുന്നംകുളം ആർത്താറ്റ് കത്തിഡ്രൽ പള്ളിക്ക് ശക്തമായ ചുഴലി കാറ്റിൽ നാശനഷ്ടം ഉണ്ടായി. പള്ളിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നു. പൊതുയോഗം നടക്കേണ്ട സമയം ആയിരുന്നു..ആയതിനാൽ വിശ്വാസികളിൽ ചിലക്ക് പരുക്ക് പറ്റിയിട്ടുണ്ട്..അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് പള്ളി പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ,  ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മന്ത്രി ശ്രീ എ സി മോയിതീൻ, സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപോലീത്ത എന്നിവർ സന്ദർശിച്ചു. മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ ഇന്ന് പള്ളി സന്ദര്‍ശിക്കും.

ചുഴലിക്കാറ്റ് ഭീകരമായ നാശം വിതച്ച ആർത്താറ്റ് പ്രദേnത്ത് മന്ത്രി AC മൊയ്തീൻ വിളിച്ചു ചേർത്ത ഡിസാസ്റ്റർ മാനേജ്മെൻറ് യോഗം. തഹസിൽദാർ പ്രീജാ കുമാരി, പോലീസ് സർക്കിൾ ഇൻസ്പെക്ടർ KG സുരേഷ്, ഫയർ സ്റ്റേഷൻ ഓഫീസർ, KSEB അസി.എഞ്ചിനീയർ, നഗരസഭാ ചെയർപേഴ്സൺ, കൗൺസിലർമാർ, രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു. അടിയന്തിരമായി സ്കൂൾ, വീടുകൾ എന്നിവ അറ്റകുറ്റ പ്പണികൾ നടത്താനും, വൈദ്യുതി ബന്ധം യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനും , ഭീഷണിയായി നിൽക്കുന്ന മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മാറ്റാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റു പ്രദേശങ്ങളിൽ നിന്നും ഇവിടേക്ക് വിന്യസിക്കാനും കളക്ടർക്ക് നിർദ്ദേശം നൽകി.