മർത്തശ്മൂനിയമ്മയുടെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിതമായ അടൂർ പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയുടെ 165 മത് പെരുന്നാൾ 2016 ജനുവരി 24 മുതൽ 31 വരെയുള്ള തീയതികളിൽ കൊണ്ടാടുന്നു. 24 ൹ കൊടിയേറി, 25൹ മുതൽ 27൹ വരെ കൺവൻഷൻ പ്രസംഗം, 28൹ റാസ, 29 ൹ നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി: മൂന്നിന്മേൽ കുർബ്ബാന, 31 ൹ ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികം. ബഹു: കേരളാ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ IAS മുഖ്യാതിഥി. തണൽ പെൻഷൻ പദ്ധതി ഉദ്ഘാടനം ശ്രീമതി ഷീലു ജിജി തോംസൺ നിർവ്വഹിക്കുന്നു.