മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 2016 വര്‍ഷത്തെ മാനേജിംഗ കമ്മറ്റിസ്ഥാനമേറ്റു. ഡിസംബര്‍ 31 രാത്രിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രലില്‍ വെച്ച് നടന്നസ്ഥാനാരോഹണ ചടങ്ങ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ., യൂറോപ്പ് ആഫ്രിക്ക ഭദ്രാസനങ്ങളുടെമെത്രപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര് തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലുംഇടവക വികാരി റവ. ഫാദര് വര്ഗ്ഗീസ് യോഹന്നാന് വട്ടപറമ്പില്, സഹ വികാരി റവ. ഫാദര് എം. ജോര്‍ജ്ജ്എന്നിവരുടെ സഹ കാര്‍മികത്വത്തിലും ആണ് നടന്നത്.
മുന്‍ വര്‍ഷത്തിലെ ട്രസ്റ്റി, സെക്കട്ടറി എന്നിവരുടെ കയ്യില്‍ നിന്ന്‍ തിരികെ ലഭിച്ച കത്തീഡ്രലിന്റെ റിപ്പോര്‍ട്ട്ബുക്കും താക്കോലും പുതിയ ട്രസ്റ്റി ജോര്‍ജ്ജ് മാത്യുവിനും സെക്കട്ടറി റെഞ്ചി മാത്യുവിനും നല്‍കിക്കൊണ്ട് ചടങ്ങ്പൂര്‍ത്തീകരിച്ചു. കത്തീഡ്രലിന്റെ പതിനാല് ഏരിയായില്‍ നിന്നും ഓരോകമ്മറ്റി മെമ്പറും ഓടിറ്ററും എക്സ്ഒഫിഷയും ഉള്‍പ്പടെ ഇരുപത് അംഗങ്ങള്‍ ആണ് കത്തീഡ്രല്‍ മാനേജിംഗ് കമ്മറ്റി. പുതിയ സ്ഥാനത്തേക്ക് എത്തിയഏവര്‍ക്കും അഭിവന്ദ്യ തിരുമേനി അനുമോദനങ്ങളും അര്‍പ്പിച്ചു.
ചിത്രം അടിക്കുറിപ്പ്:-ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ 2016 വര്ഷത്തെമാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര് തീമോത്തിയോസ് തിരുമേനി, ഇടവക വികാരി റവ.ഫാദര് വര്ഗ്ഗീസ് യോഹന്നാന് വട്ടപറമ്പില്, സഹ വികാരി റവ. ഫാദര് എം. ജോര്ജ്ജ് എന്നിവരോടൊപ്പം