ഗീവര്‍ഗീസ് റന്പാന് ഇനി അഭിഭാഷകന്‍റെ കുപ്പായവും

kochuparampil_ramban

 

– Manorama News

22page12

Ramban in Lawyer’s Garb

Kochuparambil Geevarghese Ramban of the Malankara Orthodox Syrian Church might be the odd man out among those who were enrolled as advocates on Sunday. At the convocation ceremony, his long beard and Church robe made him the centre of attraction.  Though he is serving as vicar of St George Orthodox Church, Kathipparathadom, in the enrolment certificate, his name is given as Pramodu K A.  The 40-year-old priest was ordained a sub-deacon in January 2002, and he completed Orthodox Theology course from the Theological Seminary during the 2003-2008 period. Later, he was ordained deacon, and then as priest and Dayaroyuso. The enrolment function was attended by his family members.

സാധാരണക്കാര്‍ക്കു വേണ്ടി ഗീവര്‍ഗീസ്‌ റമ്പാന്‍ വക്കീല്‍ കുപ്പായമണിഞ്ഞു

കൊച്ചി: പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവനു നിയമസഹായം നല്‍കാന്‍ വക്കീല്‍ കുപ്പായം ധരിക്കുകയാണ്‌ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ്‌ റമ്പാന്‍. 2003 ല്‍ നിയമപഠനം പൂര്‍ത്തിയാക്കിയെങ്കിലും ഇന്നലെയാണ്‌ ഗീവര്‍ഗീസ്‌ റമ്പാന്‍ സന്നതെടുത്തത്‌.

ദളിതര്‍, തോട്ടം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ തുടങ്ങി പാര്‍ശ്വവത്‌കരിക്കപ്പെടുന്നവര്‍ക്കും നീതി നിഷേധിക്കപ്പെടുന്നവര്‍ക്കും നിയമസഹായം നല്‍കുകയാണു ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വൈദികനും മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനേജിങ്‌ കമ്മിറ്റി അംഗവുമായ കൊച്ചു പറമ്പില്‍ ഗീവര്‍ഗീസ്‌ ഇടുക്കി കത്തിപ്പാറത്തടം സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി കൂടിയാണ്‌.

തോട്ടം മേഖലയിലുള്ളവര്‍ നേരിടുന്ന തൊഴില്‍ നിഷേധവും ചൂഷണവും കണ്ടുള്ള വേദനയാണ്‌ പുതിയ തീരുമാനത്തിനു പിന്നില്‍. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്തയായ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിന്റെ പ്രോല്‍സാഹനം കൂടിയായപ്പോള്‍ ദൈവനിശ്‌ചയം വര്‍ഗീസ്‌ റമ്പാന്‍ തിരിച്ചറിഞ്ഞു. ശബ്‌ദമില്ലാത്തവന്റെ ശബ്‌ദമായി, നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കാനായിരുന്നു മെത്രാപ്പോലീത്തയുടെ ഉപദേശം.

ഇന്നലെ എറണാകുളം മഹാരാജാസ്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന എന്‍റോള്‍മെന്റ്‌ ചടങ്ങിനു സാക്ഷിയാകാന്‍ പിതാവ്‌ കെ.എം. ഏലിയാസ്‌, സഹോദരങ്ങളായ സുരേഷ്‌ ബാബു, വിനോദ്‌ ഏലിയാസ്‌ എന്നിവരടക്കമുള്ള ബന്ധുക്കളും ഇടുക്കി കത്തിപ്പാറത്തടം സെന്റ്‌ ജോര്‍ജ്‌ ഇടവകയിലെ അംഗങ്ങളും എത്തിയിരുന്നു. കോലഞ്ചേരി എം.ഒ.എസ്‌.സി മെഡിക്കല്‍ കോളജ്‌ ഗവേണിങ്‌ ബോര്‍ഡ്‌ മെമ്പര്‍, കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ വചന സ്‌നേഹാശ്രമം ദയറാ പ്രസ്‌ഥാനത്തിന്റെ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

– Mangalam News