45-ാമത് ലണ്ടന്‍ പെരുന്നാളിന് കൊടിയേറി; ഇനി വൃതശുദ്ധിയുടെ പുണ്യദിനങ്ങള്‍
ലണ്ടന്‍: സെന്‍റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ 45-ാമത് ഇടവക പെരുന്നാളിന്‍റെയും പരുമല തിരുമേനിയുടെ 113-ാം ഓര്‍മ്മപ്പെരുന്നാളിനും തുടക്കം കുറിച്ച് കൊടിയേറി. 25ന് രാവിലെ 9ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനാനന്തരം വികാരി ഫാ. തോമസ് പി. ജോണ്‍, നിയുക്ത വികാരി ഫാ. നൈനാന്‍ വി. ജോര്‍ജ്ജ്, ഫാ. അനീഷ് ജേക്കബ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരികവും ആചാരാനുഷ്ഠാനങ്ങളോടും കൂടി വെറ്റില പറത്തിക്കൊണ്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കപ്പെട്ടു. പെരുന്നാള്‍ ദിനങ്ങളുടെ ആരംഭമായ 29ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് സംവാദവേദി. 30ന് രാവിലെ 10ന് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ഒരുക്ക ധ്യാനം നയിക്കും. ഉച്ചയ്ക്ക് 1ന് ഉച്ച നമസ്കാരം, വെച്ചൂട്ട്, വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചനപ്രഘോഷണം. 31ന് 12ന് തീര്‍ത്ഥാടക സംഗമം. 12.30ന് ഉച്ച നമസ്കാരം, നേര്‍ച് വിളമ്പ്, വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം, 7ന് പരിമളസ്തുതി, അനുഗ്രഹ പ്രഭാഷണം, പാവനസ്മൃതി, ആശീര്‍വാദം, ആകാശദീപക്കാഴ്ച, അത്താഴ വിരുന്ന് എന്നിവ നടക്കും. നവംബര്‍ 1ന് രാവിലെ 9ന് പ്രഭാത നമസ്കാരം, 10ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. തോമസ് പി. ജോണ്‍, ഫാ. നൈനാന്‍ വി. ജോര്‍ജ്ജ്, ഫാ. അനീഷ് ജേക്കബ് വര്‍ഗീസ്, ഫാ. കോം ജേക്കബ്, ഫാ. ഹെയ്ലി മസ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 12ന് ഭക്തിനിര്‍ഭരമായ റാസ, ശ്ലൈഹിക വാഴ്വ്, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കൈമുത്ത്, നേര്‍ച്ച വിളമ്പ്, ശിങ്കാരിമേളം. ഉച്ചയ്ക്ക് 2.30ന് സിനിയര്‍ സിറ്റിസണ്‍ സമ്മേളനം, 3ന് കൊടിയിറക്ക് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് ജോസഫ് – 07429002459 ഡോ. കോശി തോമസ് (ട്രസ്റ്റി) – 07714951965 ബിനു മാത്യു (സെക്രട്ടറി) – 07540888190