by ജോൺ കൊച്ചുകണ്ടത്തിൽ
ബർലിൻ∙ ജർമ്മനിയിൽ സന്ദർശനത്തിനെത്തിയിരിക്കുന്ന യുകെ– യൂറോപ്പ്– ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കോപ്റ്റിക്ക് സഭയുടെ മേലദ്ധ്യക്ഷനായ ബിഷോപ്പ് അൻബാ ഡാമിയാനുമായി കൂടിക്കാഴ്ച നടത്തി. ബിഷോപ്പ് അൻബാ ഡാമിയാനെ അദ്ദേഹത്തിന്റെ ആസ്ഥാനമായ ഹോക്സ്റ്ററിലെത്തിയാണ് സന്ദർശിച്ചത്.
ബിഷപ്പ് ഡാമിയൻ മലങ്കര ഓർത്തോഡക്സുമായി കൂടുതൽ നല്ല ബന്ധം പുലർത്താനും സഭയുടെ ജർമ്മനിയിലെ നിലനില്പിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാനും സന്നദ്ധത പ്രകടിപ്പിച്ചു.ഡോ. മാത്യൂസ് മാർ തിമോത്തിയോസ് നന്ദി രേഖപ്പെടുത്തുകയും ബിഷോപ്പ് ഡാമിയനെ കേരളം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. ബിലഫേൻഡ് ഇടവക സെക്രട്ടറി എം. മാത്യൂവും ഡോ. മാത്യൂസ് മാർ തിമോത്തിയോസിനെ അനുഗമിച്ചു.