മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

Mannathoor_Church

മണ്ണത്തൂര്‍ പളളി: യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കണ്ടനാട്
ഈസ്റ്റ് ഭദ്രസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് പള്ളി മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണ എന്ന കേരളാ ഹൈക്കോടതിയുടെ 20 മെയ്‌ 2015 ലെ R F A 320/2014 വിധി അസ്ഥിരപ്പെടുത്താനായി ബഹു സുപ്രീം കോടതിയില്‍ യാക്കോബായ വിഭാഗം നല്‍കിയ പ്രത്യേക അനുമതി ഹര്‍ജി 05/10/2015 ല്‍ തള്ളി ഉത്തരവായി. ബഹു എറണാകുളം ജില്ലാ കോടതിയുടെയുംകേരളാ ഹൈ കോടതിയുടെയും വിധി പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല എന്ന് സുപ്രീം കോടതി കണ്ടത്തി പ്രസ്തുത വിധികള്‍ ഉറപ്പിച്ചുകൊണ്ട്‌ പ്രത്യേക അനുമതി ഹര്‍ജി അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

ഈ വിധിയോടു കൂടി ഈ പള്ളിയുടെ എല്ലാ സിവില്‍ കേസുകളും അവസാനിച്ചിരിക്കുകയാണ്. ഇനി അവശേഷിക്കുന്നത് വിധി നടത്തിപ്പ് ഹര്ജിയാണ്. സുപ്രീം കോടതി തീരുമാനത്തോടെ വിധി നടത്തിപ്പ് ഹര്‍ജിക്ക് വേഗം കൂടുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍  തര്‍ക്കം കാരണം പള്ളി മൂവാറ്റുപുഴ ആര്‍ ഡി ഓ പൂട്ടിയിട്ടിരിക്കുകയാണ്.

ITEM NO.27 COURT NO.10 SECTION XIA

S U P R E M E C O U R T O F I N D I A
RECORD OF PROCEEDINGS

Petition(s) for Special Leave to Appeal (C)……CC No(s).
18002/2015

(Arising out of impugned final judgment and order dated 20/05/2015
in RFA No. 117/2015 passed by the High Court Of Kerala At
Ernakulam)

REV. DR. FR. ADAI JACOB & ANR. Petitioner(s)

VERSUS

OUSEPH CHERIYAN & OTHERS Respondent(s)

(with appln. (s) for c/delay in filing SLP)

Date : 05/10/2015 This petition was called on for hearing today.

CORAM :
HON’BLE MR. JUSTICE M.Y. EQBAL
HON’BLE MR. JUSTICE C. NAGAPPAN

For Petitioner(s)
Mr. Kapil Sibal, Sr.Adv.
Mr. V. K. Biju,Adv.
Mr. Roy Isaal, Adv.

For Respondent(s)

UPON hearing the counsel the Court made the following
O R D E R

Delay condoned.
The special leave petition is dismissed.
Pending applications stand disposed of.

[INDU POKHRIYAL] [SUKHBIR PAUL KAUR]
COURT MASTER A.R.-CUM-P.S.

Signature Not Verified

Digitally signed by
Sukhbir Paul Kaur
Date: 2015.10.05
17:15:56 IST