ഡോക്ടറേറ്റ് ലഭിച്ചു

My Recent picture

ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാ അംഗം വര്‍ഗീസ് (സന്തോഷ്) കെ. ജോഷ്വാ അച്ചന്‍ ബാംഗളൂര്‍ ധര്‍മ്മാരാം വിദ്യാ ക്ഷേത്രത്തില്‍ നിന്ന് തിയോളജിയില്‍ ഡോക് ട്രേറ്റ് ലഭിച്ചു. സെറൂഗിലെ യാക്കോബിന്റെ എഴുത്തുകളില്‍ സഭ ക്രിസ്തുവിന്റെ മണവാട്ടി എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പഠനം.. സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ആദിമ സഭാ പിതാക്കന്‍മാരെക്കുറിച്ചുള്ള പഠത്തില്‍ എം.റ്റി.എച്ചും അമേരിക്കയിലെ ബാള്‍ട്ടിമോര്‍ സെന്റ് മേരീസ് യൂണിവേഴ്സിറ്റിയില്‍ നിന്നും തിയോളജിയില്‍ എം.എ. യും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും സുറിയാിനി ഭാഷയില്‍ എം.എ. യും കരസ്ഥമാക്കിയിട്ടുണ്ട്. തുമ്പമണ്‍ വടക്കേക്കര കാദീശ്താപ്പള്ളി ഇടവകാംഗമാണ്.