ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ ഇന്നലെ രാത്രി നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. വി.ടി .തോമസ് കോർ എപ്പിസ്കോപ്പ , വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോർജ് എന്നിവർ സഹ കാര്മ്മികരായിരുന്നു.
വൈകിട്ട് 6.30 -ന് തുടങ്ങിയ സന്ധ്യാ നമസ്കാരത്തെ തുടർന്നാണ് ശുശ്രൂഷകൾ ആരംഭിച്ചത് .. ‘ക്രിസ്തു ഉയർത്തെഴുന്നേറ്റു’ എന്ന് മുഖ്യ കാർമ്മികൻ പ്രഖ്യാപിച്ചപ്പോൾ സത്യമായും ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു എന്ന് വിശ്വാസികൾ പ്രതി വാക്യമായി ഏറ്റു ചൊല്ലി …ഈ സമയം ദേവാലയ മണികൾ മുഴങ്ങി. തുടർന്ന് പ്രദക്ഷിണവും, സ്ലീബാ ആരാധനയും, വിശുദ്ധ കുർബ്ബാനയും നടന്നു.ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ശുശ്രൂഷകൾക്ക് ശേഷം ഈസ്റ്റർ മുട്ട വിതരണം ചെയ്തു. 12000 -ത്തോളം മുട്ടകളാണ് ഇതിനു വേണ്ടി പാചകം ചെയ്ത് തയ്യാറാക്കിയിരുന്നത്.