സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: കാതോലിക്ക ബാവ പങ്കെടുക്കും

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: കാതോലിക്ക ബാവ പങ്കെടുക്കും
ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എത്തുന്നു.ജൂലൈ മാസം 9 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്‍ഡിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഈ വര്‍ഷത്തെ ഭദ്രാസന തല ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടത്തുന്നത്.

ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടക്കുന്ന കാതോലിക്ക നിധിശേഖരം, സമ്മേളനം, ഭദ്രാസന അസംബ്ലി മീറ്റിംഗ് എന്നിവയിലും കാതോലിക്ക ബാവ പങ്കെടുക്കും.

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഈ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ അറിയിച്ചു