Daily Archives: July 14, 2018

നവീകരണക്കാരില്‍ നിന്നും ,സെമിനാരി നടത്തിയെടുക്കുന്നു (1886)

74. മേല്‍ 70-മതു വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരി മുതലായതിനെപ്പറ്റി ഹൈക്കോര്‍ട്ടില്‍ 1059-മാണ്ട് വക 137-ാം നമ്പ്ര് 1061-മാണ്ട് തുലാ മാസത്തില്‍ വിധിയായ ശേഷം വാദി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അപേക്ഷയിന്മേല്‍ വിധി നടത്തിപ്പാന്‍ ഉണ്ടായ ഉത്തരവുംകൊണ്ട് ആലപ്പുഴ കോര്‍ട്ടില്‍ ഗുമസ്തന്‍ നാണുപണിക്കര്‍…

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് രചിച്ച ഗാനങ്ങള്‍

ത്രീയേക ദൈവം എല്ലാവര്‍ക്കും ദൈവം ഹിന്ദുവിനും മുസല്‍മാനും ശ്രീയാര്‍ന്ന ദൈവം സ്നേഹാദ്രി തന്നെ നിത്യ സത്യ സ്നേഹരൂപി (ത്രീയേക…) വേര്‍പാടു മാറ്റും ഭിന്നതകള്‍ നീക്കും ലോകമാകെയേകമാക്കും ദുര്‍മോഹം മാറ്റി സ്വാര്‍ത്ഥതകള്‍ നീക്കി ധര്‍മ്മമെല്ലാം ഒന്നായ് തീരും (ത്രീയേക…) എല്ലാ ജാതിയേയും ശിഷ്യരാക്കും…

സ്ഥാനാരോഹണ ശുശ്രൂഷയിൽ പ്രാർത്ഥനാ നിർഭരരായി വിശ്വാസികൾ

ചെങ്ങന്നൂർ: ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിലെ നാല് വൈദികർക്ക് നല്കിയ കോർ എപ്പിസ്ക്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി പങ്കുചേർന്നു.സ്ഥാനാരോഹിതരായ വൈദികർ സ്ഥാനത്തിന് യോഗ്യർ എന്നർത്ഥമുള്ള ‘ഓക്സിയോസ്’എന്ന് വിശ്വാസികൾ ഉറക്കെ പ്രഖ്യാപിച്ചു. രാവിലെ ബഥേൽ അരമനയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക്…

മാര്‍ തോമ്മാശ്ലീഹായുടെ കബറിങ്കല്‍ ബ്രിട്ടീഷ് രാജാവിന്‍റെ നേര്‍ച്ച / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

76. ബ്രിട്ടന്‍റെ രാജാവ് താല്‍പര്യപ്പെട്ടു ആളയച്ചു മൈലാപ്പൂരിലെ മാര്‍ തോമ്മാശ്ലീഹായുടെ കബര്‍ കണ്ടത് 871-മാണ്ടിനു മേല്‍ തൊള്ളായിരാമാണ്ടിനു അകം ആകുന്നു. (ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

യൂയാക്കിം മാര്‍ കൂറിലോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

74. രണ്ടാം പുസ്തകം 78 മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം 1846 ചിങ്ങം 26-നു വന്നുചേര്‍ന്നതായ മാര്‍ കൂറിലോസ് ബാവാ 1874 മത് ചിങ്ങമാസം 20-നു ചൊവ്വാഴ്ച വെളുപ്പിനു മുളന്തുരുത്തി പള്ളിയില്‍ വച്ചു കാലംചെയ്ത് അടക്കുകയും ചെയ്തു. അടക്കിയ സമയം മാര്‍ ദീവന്നാസ്യോസ്…

പത്രോസ് പാത്രിയര്‍ക്കീസ് സ്ഥാനമേല്ക്കുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

62. മേല്‍ 48, 56 ഈ ലക്കങ്ങളില്‍ പറയുന്നതുപോലെ രണ്ടാമത്തെ യാക്കോബ് പാത്രിയര്‍ക്കീസ് ബാവാ സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്‍റെ ശേഷം ആ സിംഹാസനത്തുമ്മേല്‍ വേറെ ആളെ നിയമിക്കേണ്ടുന്നതിനു സുന്നഹദോസ് കൂടി ആലോചിച്ച് സൂറിയായുടെ പുനിക്കി എന്ന സ്ഥലത്തെ മേല്‍പട്ടക്കാരനായിരുന്ന പത്രോസ് എന്ന ദേഹത്തെ…

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: സ​ഭ​യി​ലെ പ​ണ്ഡി​ത​ർ ന​യി​ക്കു​ന്ന ചി​ന്താ​വി​ഷ​യ​ത്തി​ലൂ​ന്നി​യ പ്ര​സം​ഗപ​ര​ന്പ​ര

ന്യൂ​യോ​ർ​ക്ക് : നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലി, യൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സി​ന്ആ​റുദി​വ​സ​ങ്ങ​ൾഅ​വ​ശേ​ഷി​ച്ചി​രി​ക്കെകോ​ണ്‍​ഫ​റ​ൻ​സി​ന്‍റെപ്ര​ധാ​നചി​ന്താ​വി​ഷ​യ​മാ​യക​ഷ്ട​തസ​ഹി​ഷ്ണു​ത​യെ​യുംസ​ഹി​ഷ്ണു​തസി​ദ്ധ​ത​യെ​യുംസി​ദ്ധ​തപ്ര​ത്യാ​ശ​യെ​യുംഉ​ള​വാ​ക്കു​ന്നുഎ​ന്നബൈ​ബി​ൾവാ​ക്യ​ത്തെഉ​ദ്ധ​രി​ച്ചുകൊ​ണ്ട്പ്ര​ധാ​നപ്ര​സം​ഗപ​ര​ന്പ​രന​യി​ക്കു​ന്ന​തി​ൽപ്ര​ധാ​നിഓ​ർ​ത്ത​ഡോ​ക്സ്വൈ​ദി​കസെ​മി​നാ​രിമു​ൻപ്രി​ൻ​സി​പ്പി​ലുംദൈ​വശാ​സ്ത്രപ​ണ്ഡി​ത​നുംനി​ര​വ​ധിസ്ഥാ​ന​ങ്ങ​ൾസ​ഭ​യ്ക്ക​ക​ത്തുംപു​റ​ത്തു​മാ​യിഅ​ല​ങ്ക​രി​ച്ചി​ട്ടു​ള്ളറ​വ. ഡോ. ​ജേ​ക്ക​ബ്കു​ര്യ​നാ​ണ്. മു​തി​ർ​ന്ന​വ​ർ​ക്കു​ള്ളക്ലാ​സു​ക​ൾറ​വ. ഡോ. ​ജേ​ക്ക​ബ്കു​ര്യ​ൻന​യി​ക്കും.ഇം​ഗ്ലീ​ഷ്ക്ലാ​സു​ക​ൾന​യി​ക്കു​ന്ന​തി​ൽപ്ര​ധാ​നിഹൂ​സ്റ്റ​ൻസെ​ന്‍റ്സ്റ്റീ​ഫ​ൻ​സ്ഇ​ട​വ​കവി​കാ​രിഫാ. ​ജേ​ക്ക്കു​ര്യ​നാ​ണ്.മ​റ്റുക്ലാ​സു​ക​ൾന​യി​ക്കു​ന്ന​ത്ഫാ. ​വി​ജ​യ്തോ​മ​സുംഅ​മ​ൽപു​ന്നൂ​സു​മാ​ണ്.അ​മ​ൽപു​ന്നൂ​സ്സൗ​ത്ത്വെ​സ്റ്റ്ഭ​ദ്രാ​സ​നഇ​ട​വ​കാം​ഗ​വുംസെ​ന്‍റ്ബ്ലാ​ഡ്മീ​ർസെ​മി​നാ​രിമൂ​ന്നാംവ​ർ​ഷവൈ​ദി​കവി​ദ്യാ​ർ​ഥി​യു​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് : ഡോ. ​വ​ർ​ഗീ​സ്എം. ​ഡാ​നി​യേ​ൽ(​കോഓ​ർ​ഡി​നേ​റ്റ​ർ ) : 203 508 2690 ജോ​ർ​ജ്തു​ന്പ​യി​ൽ (ജ​ന​റ​ൽസെ​ക്ര​ട്ട​റി ) : 973 943 6164 മാ​ത്യുവ​ർ​ഗീ​സ് (ട്ര​ഷ​റാ​ർ)…

വട്ടിപ്പണത്തെക്കുറിച്ച് / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

35. രണ്ടാം പുസ്തകത്തില്‍ 48 മത് ലക്കത്തില്‍ പറയുന്നപ്രകാരം ആ തീര്‍പ്പ് അനുസരിച്ച് സായിപ്പന്മാരുടെ ഇഷ്ടപ്രകാരം കിട്ടുന്ന ഉറുപ്പികയും മുടങ്ങി കിടക്കുന്ന വകയില്‍ കിട്ടുന്ന വട്ടിപ്പണവും മിഷനറികളുടെ ആഗ്രഹപ്രകാരം തള്ളി കിട്ടുന്നത് എത്രയുണ്ടെന്നാല്‍ അത് കൈക്കലാക്കണമെന്നു പാലക്കുന്നന്‍ നിശ്ചയിച്ചു. ഇതിനു മുമ്പ്…

അരകുര്‍ബ്ബാനക്രമം പ്രസിദ്ധീകരിക്കുന്നു (1872) / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

63. രണ്ടാം പുസ്തകം 43 മത് ലക്കത്തില്‍ പറയുന്നപ്രകാരം 1837-ല്‍ ആദ്യം പള്ളത്തു പള്ളിയില്‍ പെരുമാറിയതും ഇന്നുവരെ മാരാമണ്ണു പള്ളിയില്‍ പെരുമാറി വരുന്നതുമായ അരകുര്‍ബ്ബാനക്രമം മലയാഴ്മയാക്കി 1872-ല്‍ കോട്ടയത്തു ചര്‍ച്ച് മിഷന്‍ പ്രസ്സില്‍ അച്ചടിപ്പിച്ചിരിക്കുന്നു. വല്ല പ്രകാരത്തിലും ഭോഷന്മാരായ സുറിയാനിക്കാരുണ്ടെങ്കില്‍ അവരുടെ…

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ മക്കള്‍ക്കു നല്‍കിയ ശാസനം (1865)

73. എന്‍റെ അപ്പന്‍ ഫീലിപ്പോസ് കത്തനാര്‍ അവര്‍കള്‍ മരണത്തിനു മുമ്പ് മക്കളാകുന്ന ഞങ്ങളുടെ അറിവിനും നടത്തയ്ക്കും വേണ്ടി ഒരു മരണപത്രം പോലെ ഓലയില്‍ അപ്പന്‍റെ തനി കൈപ്പടയിലും ഒപ്പ് സഹിതവും എഴുതിയതു അറിവിനു പകര്‍പ്പ് താഴെ ചേര്‍ക്കുന്നു. ഇത് മേല്‍ ഓര്‍മ്മയ്ക്കായിട്ടു…

error: Content is protected !!