അബുദാബി സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രലിലെ ഹാർവെസ്റ് ഫെസ്റ്റിവൽ നവംബർ 9 വെള്ളിയാഴ്ച വർണശബളമായി നടന്നു. ബ്രഹ്മാവർ ഭദ്രാസനാധിപൻ അഭിവന്ദ്യ യാക്കോബ് മാർ എലിയാസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം മുൻ ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസൺ ഉത്ഘാടനം…
BENGALURU: HG Dr Abraham Mar Seraphim, Bengaluru Diocese Metropolitan, Indian (Malankara) Orthodox Church, will launch the Meltho calendar for 2019 on November 15, 2018 (Thursday), at St Thomas Orthodox Maha…
ടോറോന്റോ: മലങ്കര ഓർത്തഡോക്‌സ് സഭയുടെയും മലയാളി സമൂഹത്തിൻറെയും കാനഡയിലെ ആദ്യത്തെ ദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്വല തുടക്കം. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 1969 ഡിസംബർ…
ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അർത്ഥവത്താകുന്നതെന്ന് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു . സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയിൽ…
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു കുടുംബ സംഗമം നവംബർ 22 വ്യാഴം പരുമല സെമിനാരി ആഡിറ്റോറിയത്തിൽ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, മന്ത്രി മാത്യു ടി….
മലങ്കര ഓർത്തഡോൿസ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ന്യൂ ഓർലിയൻസ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോൺ ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂ ഓർലിയൻസിലുള്ള സ്വവസതിയിൽ നിര്യാതനായി. ശ്രീമതി.ലില്ലികോശിയാണ് സഹധർമ്മിണി. മാവേലിക്കര തോനക്കാട് പാലമൂട്ടിൽ കുടുംബാഗവും മലങ്കര ഓർത്തഡോൿസ് സഭയുടെ ദൽഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോൻ മാർ ദിമിത്രിയോസ്മെത്രാപ്പോലീത്തയുടെ മാതൃ സഹോദരനുമാണ് കോശി പി. ജോൺ അച്ചൻ. അഞ്ജന വർഗീസ്, അനിത കോശി എന്നിവർ മക്കളും, നിമേഷ് മരുമകനുമാണ്. സംസ്കാര ശുശ്രൂഷകൾ മാവേലിക്കര തോനക്കാട് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പിന്നീട്. പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗങ്ങളും വെള്ളി, ശനി ദിവസങ്ങളിൽ ന്യൂ ഓർലിയൻസ് ദേവാലയത്തിൽ നടക്കും. ശുശ്രൂഷകൾക്ക് നിലക്കൽ ഭദ്രാസന മെത്രാപോലീത്ത അഭി.ജോഷ്വമാർ നിക്കോദീമോസ് നേതൃത്വം നൽകും. ഹൂസ്റ്റൺ സെന്റ് തോമസ്, ഡാളസ് സെന്റ് മേരീസ് വലിയപള്ളി, ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആദരണീയനായ കോശി പി. ജോൺ അച്ചൻ മലങ്കര ഓർത്തഡോൿസ് സഭക്കും പ്രത്യേകിച്ച് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിനും നൽകിയ സേവനങ്ങളെ കൃതജ്ഞതാ പൂർവ്വം സ്മരിക്കുന്നതായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയാ മാർ അപ്രേം തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. വൈദീക ട്രസ്റ്റീ ഫാ.ഡോ.എം. ഓ.ജോൺ, ഭദ്രാസന സെക്രട്ടറിഫാ.ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി സെക്രട്ടറി ഫാ.പി. സി ജോർജ്ജ് എന്നിവർ അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മാത്യു തോമസ് (രവി) :(504) 220-6686
ഗ്രിഗോറിയന് പ്രഭാഷണ പരമ്പര അഞ്ചാ ദിവസം – പ്രഭാഷണ നിര് വഹിക്കുന്നത് ഫാ.ഡോ.കെഎം.ജോര്ജ്ജ് Gregorian Prabhashana Parampara Day 5 – Fr.Dr.K.M.George – LIVE from Parumala Azhipura Gepostet von GregorianTV am Mittwoch, 31. Oktober 2018
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.