കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി അഭി.ഡോ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലിത്താ ചുമതല ഏൽക്കും. ഇന്ന് (26 സെപ്റ്റംബര്) പഴയ സെമിനാരിയിൽ കൂടിയ മാനേജിംഗ് കമ്മറ്റി ശുപാർശ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് അംഗീകരിക്കുകയായിരുന്നു. സീനിയർ മെത്രാപ്പോലിത്താ ആയിരുന്ന കുറിയാക്കോസ് മാർ ക്ലിമിസ് തിരുമേനി സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നാണ് ഒഴിവു വന്നത്. മാനേജിംഗ് കമ്മറ്റി യോഗത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും മലങ്കര സഭക്ക് നൽകിയ സ്വീകരണത്തിന് പരിശുദ്ധ ബാവാ നന്ദി രേഖപ്പെടുത്തി. അഭി. സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ അനുശോചിച്ചു പ്രാർത്ഥന നടത്തി. മാത്യൂസ് പുളിമൂട്ടിൽ കോറെപ്പിസ്കോപ്പാ, ഫാ. വി. എം മത്തായി വിളനിലം, ഫാ.റ്റി സി ജോൺ, ഫാ. ജോസഫ് മങ്കിടി, മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി, ഡോ. ഫിലിപ്പ് ജോർജ്, ജോർജ് ഗീവർഗീസ് എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി..
NCCI പ്രസിഡണ്ടായി തിരഞ്ഞെടുത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത
നോർത്ത് വെസ്റ്റ് ഇന്ത്യ റീജണൽ കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത, കേരള നിയമ സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ചാണ്ടി ഉമ്മൻ, അമേരിക്കൻ ഹൂസ്റ്റൺ പട്ടണത്തിന്റെ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. കെൻ മാത്യൂസ് , കാനഡ അണ്ടർ 19 വേൾഡ് കപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോർദാൻ മാത്യു എന്നിവരെ അനുമോദിച്ചു. 2022 23 വർഷത്തെ വരവ് – ചിലവ് കണക്ക് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചത് യോഗം പാസ്സാക്കി..