കേരള മുഖ്യമന്ത്രിയുടേത് ഏകാതിപതിയുടെ സ്വരം: ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ അറിയുന്നതിന്,

ബഹു. മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിൻറെ ഭാഗമായി മലപ്പുറത്ത് നടന്ന സമ്മളനത്തിൽ ക്ഷണപ്രകാരം പങ്കെടുത്ത മലങ്കര ഓർത്തഡോൿസ് സഭയുടെ മലബാർ ഭദ്രാസന സെക്രട്ടറി അച്ചന്റെ ചോദ്യങ്ങൾക്കു പരസ്യമായും, കരുതി കൂട്ടിയും നൽകിയ മറുപിടിയാണ് ഈ എഴുത്തിനു എന്നെ പ്രേരിപ്പിച്ചത് … ആനുകാലിക പ്രസ്കതവും, അടിയന്തിര പ്രാധന്യവും ആയ പല വിഷയങ്ങൾ പലരും അവിടെ ഉന്നയിച്ചപ്പോൾ അതിൽ നിന്ന് ഒക്കെ ബോധ പൂർവ്വം സമയക്കുറവ് ന്യായം പറഞ്ഞു ഒഴിഞ്ഞു മാറിയ ബഹു. മുഖ്യമന്ത്രി മുൻകൂട്ടി കരുതി വെച്ചതുപോലെ സഭയുടെ കാര്യത്തിൽ മറുപടി പറയാൻ സമയം എടുത്തത് നന്മ മനസ്സ് ആണ് എന്ന് ചിന്തിക്കുവാൻ പ്രയാസമാണ്. തനിക്കു ഓശാന പാടാത്ത പുരോഹിതന്മാരെ പരസ്യമായി അവഹേളിക്കുന്നത് ഹരമാക്കിയ ശ്രി പിണറായി വിജയനിൽ നിന്നും മറ്റൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല .. എന്നാൽ പ്രബുദ്ധരായ ഒരു സമൂഹത്തിന്റെ നായക സ്ഥാനം വഹിക്കുന്ന ആൾ എന്ന നിലയിൽ മുഖ്യ മന്ത്രിയുടെ പെരുമാറ്റം പദവിക്ക് നിരക്കാത്തതും , പക്ഷപാതപരവും ആയിരുന്നു. അതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുബഹു. മുഖ്യ മന്ത്രിയുടെ വികാര പരമായ മറുപിടിയിൽ നിന്നും മലങ്കര സഭ തർക്കത്തെ സംബന്ധിച്ചു താങ്കൾ ഇതുവരെ ഒന്നും മനസ്സിൽ ആകിയിട്ടില്ല എന്ന് പൊതുജനത്തിനു, സഭാ വിശ്വാസികൾക്കും ബോധ്യമായി. മുഖ്യമന്ത്രി സഭ വിഷയം നന്നായി പഠിച്ചിട്ടുണ്ട് എന്ന ഞങ്ങൾക്ക് ഉള്ള ധാരണ തെറ്റുധാരണ ആയിരുന്നു എന്ന് ബോധ്യപ്പെടുത്താൻ മലപ്പുറം സമ്മളനം മൂലം ഇടയായി എന്നതിനാൽ അതിന്റെ സംഘാടകരെ അഭിനന്ദിക്കുന്നു. ഇനി ബഹു. മുഖ്യമന്ത്രി ശരിയായി ബോധ്യം ഇല്ലാതായോ അല്ലങ്കിൽ ബോധ്യം ഉണ്ടായിട്ടും പരുന്ത് പോലും പറക്കാത്ത സമ്മർദ്ദം ഉള്ളത് കൊണ്ടോ തെറ്റായി പ്രചരിപ്പിക്കുവാൻ ശ്രമിച്ച വിഷയങ്ങൾ എടുത്ത് പറയട്ടെ.

1) സമവായ ചർച്ചകളെ സംബന്ധിച്ച. ചർച്ചയിൽ കൂടി ഈ വിഷയം പരിഹരിക്കാം , കോടതി വ്യവഹാരം നമുക്ക് ആവശ്യം ഉണ്ടോ ? എന്ന് ആദ്യം ചോദിച്ചത് മലങ്കര ഓർത്തഡോൿസ് സഭയാണ് സാർ … 1958 മുതൽ ഉള്ള ചരിത്രം പരിശോദിച്ചാൽ പോലും മലങ്കര ഓർത്തഡോൿസ് സഭക്ക് അനുകൂലമായി വിധികൾ വന്നിട്ടും സമവായത്തിലൂടെ ഒന്നായി ഒരു സഭ എന്ന് പറയുവാൻ ആണ് വി. സഭ ആഗ്രഹിച്ചതും , ശ്രമിച്ചതും , കോടതി ചിലവ് ഉൾപ്പടെ നല്കാൻ വിധി വന്നപ്പോഴും ‘എന്റെ മക്കൾ ‘ എന്ന പിതൃ തുല്യമായ വികാരമാണ് വി. മാർത്തോമ്മ സിംഹാസനത്തിൽ നിന്ന് ഉണ്ടായത്.. . 12 വർഷം വരെ മാർത്തോമയുടെ പൈത്യകത്തിന്റെ സ്നേഹം അനുഭവിച്ചു കാത്തിരുന്നവർ ഏകപക്ഷീയമായി സ്വാർത്ഥ താല്പര്യത്തിനായി മാറി പോയതിനു മലങ്കര ഓർത്തഡോൿസ് സഭ എങ്ങനെ കുറ്റക്കാർ ആകും … സമവായ ചർച്ചകളോടു മുഖം തിരിച്ചവർ അവശ്യ പ്പെട്ടത് കോടതിയിൽ ആണ് ഞങ്ങക്ക് വിശ്വാസം എന്നാണ് .. പിന്നീട് ബഹു . സുപ്രീം കോടതി നിയമിച്ച നിരീക്ഷകനെ , ചിലവ് തുക വീതം കെട്ടി വെച്ച ശേഷം ഏകപക്ഷീയമായി ബഹിഷ്കരിച്ചു … ബഹു. മുഖ്യ മന്ത്രിയുടെ അറിവിലേക്ക് പറയട്ടെ അങ്ങ് റിട്ട. ജഡ്ജി യെ അന്വഷിക്കുന്നതിന് വളരെ മുമ്പേ വി. സഭ അത് നടപ്പാക്കാൻ ശ്രമിച്ചത് ആണ് .. ഇവിടെ ആരാണ് ചർച്ചകൾ ഒഴിവാക്കിയത് .. കോടതിയിൽ മാത്രമാണ് ശ്വാസം എന്ന് വാശി പിടിച്ചപ്പോൾ അതും സമാധാനം ഓർത്ത് വി. സഭ സമ്മതിച്ചു .. മനസില്ല മനസോടെ കോടതിയിൽ പോയി .. അവസാനം 2015 വിധി വന്നു . അത് എതിരായപ്പോൾ അതിൽ എഴുതിയിരിക്കുന്നത് വ്യക്തമല്ല എന്ന് പറഞ്ഞു അപ്പീലിന് പോയി .. അതും മലങ്കര ഓർത്തഡോസ് സഭ അംഗീകരിച്ചു .. പിനീട് 2017 വിധി സഭക്ക് അനുകൂലം ആയപ്പോൾ വീണ്ടും ചർച്ച എന്ന് പറയുന്നത് സാമാന്യ ബിദ്ധിക്കു നിരക്കുന്നത് ആണോ.?. എന്നിട്ടും ഓർത്തോഡോക്സ് സഭ അതിനു അനുകൂലിച്ചു അങ് വിളിച്ചപ്പോൾ വന്നില്ലേ ?.. പിന്നെ കേരള മുഖ്യ മന്ത്രി ബഹു. സുപ്രീം കോടതിക്ക് മുകളിൽ ഉള്ള കോടതി അകാൻ ശ്രമിക്കുമ്പോൾ അത് കൈയും കെട്ടി ഓച്ഛാനിച്ചു നിന്നും കേൾക്കുവാൻ ഇത് സർ സി.പി യുടെ ഭരണ കാലം ഒന്നും അല്ലാലോ .. അങ്ങയുടെ പ്രസ്താവനയിൽ കൂടി അങ്ങേക്ക് ഈ വിഷയത്തിൽ ഉള്ള പക്ഷപാതപരമയായ താല്പര്യം കൂടി ഇപ്പോൾ പരസ്യമായിരിക്കുകയാണ് .. അത് കൊണ്ട് തന്നെ അങ്ങയുടെ സമാധാന ശ്രമങ്ങൾ ഇപ്പോൾ ഞങ്ങൾ സംശത്തോടു കൂടി മാത്രമാണ് വീക്ഷിക്കുന്നത് …2 ) ശവ സംസ്ക്കാരം സംബന്ധിച്ചു …ബഹു . മുഖ്യ മന്ത്രി ഈ അടുത്ത കാലത്ത് കണ്ട ശവസംകര നാടകം മാത്രമേ ഓർക്കുന്നോള്ളൂ എന്നത് നിർഭാഗ്യകരമാണ് .. മലങ്കര ഓർത്തഡോൿസ് സഭയുടെ വൈദീകർക്ക് പോലും യോഗ്യമായ ശവസംക്കാരം ലഭിക്കാത്ത സാഹചര്യം ഈ കേരളത്തിൽ ഉണ്ടായിട്ടുണ്ട് .. അപ്പോൾ ഞങ്ങളുടെ വിശ്വാസികൾ അനുഭവിച്ച കഷ്ടത പറയാനുണ്ടോ ? വൈദീകരുടെ മൃതശരീരം കൂകി വിളിച്ചു ആക്ഷേപിക്കുന്ന ജനത്തിന് നടുവിൽ കൂടി അടക്കാൻ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഇപ്പോഴും ലഭ്യമാണ് .. അങ്ങയുടെ സൈബർ സെല്ലിൽ പറഞ്ഞാൽ അതിന്റെ കോപ്പി ലഭിക്കുന്നതാണ് .. അവിടെ അങ് പറഞ്ഞ ആദരവ് ഞങ്ങൾ കണ്ടില്ല .. അതിനെ മുഖ്യ മന്ത്രിയും കാണാൻ ശ്രമിച്ചില്ല .. എന്നിട്ടും ഞങ്ങൾ മൃത ശരീരം അടക്കുവാൻ തടസം നിന്നില്ല .. സഭ പറഞ്ഞത് നിയമ പ്രകാരം ഉള്ള വൈദീകൻ മുഖ്യ കാർമികത്വം വഹിക്കണം എന്ന് മാത്രമാണ് .. അത് നിയമാണ് .. നിയമം അനുസരിക്കൽ പൗരൻറെ ധർമ്മം ആണ് എന്ന് വി. സഭ വിശ്വസിക്കുന്നു . കട്ടച്ചിറയിൽ സംസ്‌കാര നാടകം കാണിച്ചവർ അവിടെ തന്നെ ഉള്ള വൈദീകന്റെ മാതാവിന്റെ ശവസംസ്ക്കാരം യാതൊരു തടസവും കൂടതെ നടത്തിയതു ഈ സഭയിൽ തന്നെയാണ് ..വസ്തുക്കൾ ഇങ്ങനെ ആണ് എന്നിരിക്കെ ഇതിനെ എല്ലാം മറന്നു കൊണ്ട് ബഹു. മുഖ്യ മന്ത്രി പുതിയ തിരക്കഥ പരസ്യമാക്കിയപ്പോൾ പൊതുവിന്റെ ആൾ എന്ന അങ്ങയുടെ മുഖം മൂടി അഴിഞ്ഞു പോയി .. സാമാന്യ ജനത്തിന്റെ പൗരബോധം ആണ് അങ്ങയെ പോലെ ഉള്ളവരെ നാല് ആളുടെ മുമ്പിൽ എഴുനേറ്റു നിൽക്കാൻ പ്രാപ്തമാക്കുന്നത് എന്ന് ബഹു. മുഖ്യ മന്ത്രി അങ് മറന്നു പോകരുത് ..ആ പൗരബോധം ഇന്നും ഞങ്ങൾക്ക് കൈമോശം വന്നിട്ടില്ല എന്ന് ഞങ്ങളെകാൾ അങ്ങേക്ക് എന്നായി മനസ്സിൽ ആയിട്ടും ഉണ്ട് …നിങ്ങളുടെ വെള്ള കുപ്പായം മുഴുവൻ അഴുക്ക് പുരണ്ടു നിക്കുമ്പോൾ ഞങ്ങളെ കുപ്പായത്തിന്റെ മഹത്വം പഠിപ്പിക്കാൻ വരുന്നത് മോശമല്ലേ ?3 ) ഇടവകകളിൽ ഭൂരിപക്ഷം അനുസരിച്ചുള്ള വിധി നടത്തിപ്പു സംബന്ധിച്ച്ഇടവകകളിലെ ഭൂരിപക്ഷം നോക്കി വിധി നടത്തണം എന്ന അങ്ങയുടെ കണ്ടു പിടിത്തം അക്ഷരാർത്ഥത്തിൽ ഞങ്ങളിൽ അതിശയമാണ് ഉളവാക്കിയത്… രാഷ്രിയത്തിൽ ഒരു നൂറ്റാണ്ടുകളുടെ പ്രവർത്തി പരിചയം ഉള്ള അങ്ങേക്ക് നിയമ വ്യവസ്ഥ തീരെ അറിയാതെ തരമില്ലല്ലോ . മലങ്കര സഭ ഒരു ഭാരതീയ സഭയാണ് .. ഇത് ഒരു ദേശീയ സഭ എന്നത് കൊണ്ട് തന്നെ മാറ്റ് ആരെക്കാളും ഇന്ത്യൻ ഭരണ വ്യവസ്ഥയോട് ഈ വി. സഭക്ക് കൂടുതൽ കൂറും , ഉത്തരവാദിത്വവും ഉണ്ട് .. ഇന്ത്യൻ ഭരണഘടനാ നിലവിൽ വരുന്നതിനു മുമ്പ് തന്നെ ജനാതിപത്യ രീതിയിൽ മലങ്കരയിലെ പള്ളികളിൽ ഭരണം നടത്തി ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ മാതൃക കാണിച്ചു കൊടുത്ത ഒരു സഭയെ ജാതിപത്യവും, ഭരണക്രമവും പഠിപ്പിക്കാൻ ബഹു. മുഖ്യമന്ത്രി മുതിർന്നത് കൊല്ല കുടിലിൽ സൂചി വിൽക്കാൻ നോക്കിയത് പോലെ ആണ്ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുബ് തന്നെ ഭരണഘടനാ സ്ഥാപിച്ച ഒരു സഭയാണ് മലങ്കര സഭ എന്നത് കേരളത്തിൻറെ മുഖ്യമന്ത്രി മറക്കരുത് .. ശാശ്വതമായ സമാധാനമാണ് വി. സഭ എക്കാലവും ആഗ്രഹിക്കുന്നത് .. അത് വ്യവസ്ഥാപിത മാർഗ്ഗത്തിൽ കൂടെ ആവണം എന്നും സഭക്ക് നിർബന്ധം ഉണ്ട്. ഇലക്ഷൻ വരുമ്പോൾ സമയം പോലെ കൂട്ട് കൂടുകയും, ആവശ്യം കഴിയുമ്പോൾ പുലബദ്ധം പോലും ഇല്ല എന്ന് പറഞ്ഞു ഒഴിയുന്നതുമായ ശൈലി സഭയിൽ നടപ്പാകുന്നതല്ല ..കാരണം ഇത് വി. സഭയാണ് എന്നത് തന്നെ. ബഹു.സുപ്രീം കോടതി വിധി പ്രകാരം ഒരു ഇടവകയിൽ ഈ ട്രസ്റ്റിലെ ഒരു അംഗം എങ്കിലും അവശേഷിക്കുന്നു എങ്കിൽ ആ ഇടവക 1934 ലെ ഭരണഘടനാ പ്രകാരം മാത്രമേ ഭരിക്കപ്പെടാവു എന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. അത് കൊണ്ട് അവിടെ നിന്ന് ആരെക്കിലും പുറത്ത് പോകണം എന്ന് സഭ പറയുന്നില്ല .. 34 ഭരണഘടനാ പ്രകാരം ഒന്നായ സഭയായി തുടരണം എന്നാണ് സഭയുടെ നിലപട് .. അത് ആളുകളുടെ എണ്ണം നോക്കി മാറ്റാവുന്നത് അല്ല എന്ന് അങ്ങേക്ക് ഇനി എങ്കിലും ബോധ്യം ആകേണ്ടത് ആണ്.. ആളുകളുടെ എണ്ണം നോക്കി കാര്യങ്ങൾ ക്രമീകരിക്കാൻ നോക്കുന്നു എങ്കിൽ അങ്ങയുടെ പാർട്ടിയുടെ പൊടി പോലും ഇന്ത്യയിൽ കാണുകയില്ലായിരുന്നു എന്ന് ഓർക്കണം … എല്ലാവര്ക്കും നിയമം ബാധകമാണ് . ആരും അതിനു അതീതരല്ല …ആളുകളുടെ എണ്ണം അല്ല ഇന്ത്യയുടെ നിയമത്തിന്റെ ബഹുമതി ആണ് ഇവിടെ നോക്കുന്നത് .. അതിന്റെ ഇല്ലായിമ ചെയ്യുന്ന ചിന്തകൾക്ക് ബഹു. മുഖ്യ മന്ത്രി അങ് ഒത്തശ ചെയ്യരുത് അങ്ങയുടെ മാടമ്പി സംസ്ക്കാരം ഒരു കമ്യുണിറ്റ് നേതാവിന് ഭൂഷണം അല്ല .. ഒരു വിഷയത്തിൽ ഇടപെടുമ്പോൾ അതിനെ പറ്റി ശെരിയായി പഠിക്കുവാൻ അങ് ഇനി എങ്കിലും തയ്യാറാകണം. അതിനു കഴിയുന്നില്ല എങ്കിൽ ആ വിഷയത്തിൽ ആധികാരികമായി അഭിപ്രായം പറയുവാൻ ശ്രമിക്കരുത് എന്ന് സ്നേഹ ബുദ്ധ്യാ ഉപദേശിക്കുന്നു.

സ്നേഹത്തോടെ

ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത

യുകെ , യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം, ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപോലിത്ത