ഓർത്തഡോക്‌സ് ഭദ്രാസന കൺവെൻഷൻ* – 101 അംഗ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും.
കുന്നംകുളം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും. മലങ്കര മിഷൻ ആശുപത്രി മൈതാനത്ത് വ്യാഴാഴ്ച വൈകീട്ട് ഏഴേകാലിന് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് അനുഗ്രഹ സന്ദേശം നൽകും.
ഫാ. സജി അമയിൽ വചനശുശ്രൂഷ നടത്തും. വെള്ളിയാഴ്ച പത്തിന് അഞ്ജന റബേക്ക നയിക്കുന്ന മാർത്തമറിയം വനിതാ സമാജം ധ്യാനം, വൈകീട്ട് 6.45-ന് ഫാ. സഖറിയ നൈനാന്റെ വചനശുശ്രൂഷ, ശനിയാഴ്ച ഒമ്പതരയ്ക്ക് കുടുംബസംഗമം, 11.30-ന് പരിസ്ഥിതി പരിപാലന സെമിനാർ, 6.45-ന് ഫാ. വർഗീസ് ടി. വർഗീസിന്റെ വചനശുശ്രൂഷ, ഞായറാഴ്ച രാവിലെ പത്തരയ്ക്ക് സൺഡേ സ്‌കൂൾ വിദ്യാർഥി സംഗമം, 6.45-ന് ഫാ. മോഹൻ ജോസഫിന്റെ വചന ശുശ്രൂഷ എന്നിവയുണ്ടാകും.
എല്ലാ ദിവസവും വൈകിട്ട് 6ന് സന്ധ്യനമസ്കാരവും, 6.45ന് ഗാനശുശ്രുഷയും ഉണ്ടായിരിക്കും.
101 അംഗ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും