NE American Diocese Sunday School competitions

മൗണ്ട് ഒലിവ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ഒന്നാം സ്ഥാനത്ത്

ജോര്‍ജ് തുമ്പയില്‍

മൗണ്ട് ഒലിവ് (ന്യൂജേഴ്സി): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്കൂള്‍ ടാലന്‍റ് മത്സരങ്ങളില്‍ മൗണ്ട് ഒലീവ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക, സമൂഹഗാന വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അഭിമാനാര്‍ഹമായ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും ഏരിയ ലെവല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഈ കുട്ടികള്‍ ഭദ്രാസനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയത്.
ഇടവക ക്വയര്‍ ലീഡറായ ബെനോ ജോഷ്വായുടെ ചിട്ടയായ പരിശീലനവും സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു റിനുവിന്‍റെ അച്ചടക്ക നിലപാടുകളുമാണ് ഭദ്രാസന തലത്തില്‍ തന്നെ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിന്‍റെ കാരണമെന്ന് വികാരി ഫാ. ഷിബു ഡാനിയല്‍ പറഞ്ഞു.
ഇടവകയിലെ തന്നെ ദിവ്യാ സാറാ തോമസ് മലയാളം പ്രസംഗ മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനത്തെത്തി. ഏരിയ ലെവല്‍ തലത്തിലും മൂന്നു തവണ ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. ജോസ് വിളയിലിന്‍റെയും മേഴ്സി വിളയിലിന്‍റെയും മകളാണ് ദിവ്യ സാറാ തോമസ്.
സെന്‍റ് തോമസ് ഇടവകയില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ വിജയിച്ച സമൂഹഗാന ടീമിനും ദിവ്യസാറാ തോമസിനും ട്രോഫികള്‍ സമ്മാനിച്ചു.