കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെയും, ശുശ്രുഷകരുടെയും സേവന
വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡോ. മാത്യുസ് മാര്‍ സേവേറിയോസ് മ്മെതാപ്പോലീത്താ അദ്ധ്യക്ഷനായ സമിതിയെ പ. കാതോലിക്കാബാവാ നിയമിച്ചു. അസോസിയേഷന്‍ സ്വെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറായ സമിതിയില്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്. വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അല്‍മായ ട്രസ്റ്റി ജോര്‍ജ് പോള്‍, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, റവ. തോമസ് പോള്‍ റമ്പാന്‍, എ.കെ. ജോസഫ്, ജോര്‍ജ് മത്തായി നുറനാല്‍, അജി ഡാനിയേല്‍, ജോണ്‍ കെ. മാത്യു, ഐ.സി. ചെറിയാന്‍ എന്നിവരാണ് അംഗങ്ങള്‍.
ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന പ്രഥമയോഗം സമിതിയുടെ സെക്രട്ടറിയായി എ. കെ. ജോസഫിനെ തെരഞ്ഞെടുത്തു. സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സഭാ മാനേജിംഗ് കമ്മറ്റിയും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും അംഗീകരിക്കുന്നതിനെ തുടര്‍ന്ന് 2020 ഏപ്രില്‍ മുതല്‍ നടപ്പാക്കും.