പ. ദിദിമോസ് ബാവായുടെ 5-ാം ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍


കോട്ടയം: പരിശുദ്ധ ദിദിമോസ് ബാവാ തിരുമേനിയുടെ 5-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ 2019 മെയ് മാസം 21 മുതല്‍ 27 വരെ തീയതികളില്‍ കൊണ്ടാടുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും.

21-ാം തീയതി വൈകുന്നേരം 6.45 നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനത്തില്‍, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ പ്രസംഗിക്കും. 22-ാം തീയതി വൈകുന്നേരം 7-ന് മെര്‍ലിന്‍ റ്റി മാത്യു പുത്തന്‍കാവ് വചനശുശ്രൂഷ നടത്തും.

23-ാം തീയതി 7-ന് ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് വചനശുശ്രൂഷ നടത്തും. 24-ാം തീയതി രാവിലെ 10-ന് നടക്കുന്ന കുടുംബസംഗമത്തിന് ഫാ. സുരേഷ് ജോസഫ് നേതൃത്വം നല്‍കും. വൈകുന്നേരം 7-ന് ഡോ. ഏബ്രഹാം മാര്‍ സെറാഫിം വചന ശുശ്രൂഷ നടത്തും. 25-ാം തീയതി വൈകുന്നേരം 7-ന് ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് വചന ശുശ്രൂഷ നടത്തും. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി സമാപന സന്ദേശം നല്‍കും. 26-ാം തീയതിയിലെ റാസ കല്ലുംകടവ് കുരിശടിയില്‍ നിന്നും ആരംഭിക്കും. 6.30-ന് പ. കാതോലിക്കാ ബാവാ തിരുമനസ്സിന്‍റെ നേതൃത്വത്തില്‍ സന്ധ്യാനമസ്ക്കാരം. ഡോ. ഏബ്രഹാം മാര്‍ സെറാഫിം അനുസ്മരണ പ്രഭാഷണം നടത്തും.

27-ാം തീയതി പ. കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, കബറിങ്കള്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവയോടു കൂടി പെരുന്നാള്‍ സമാപിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സൂപ്പീരിയര്‍ ഫാ. യൗനാന്‍ ശാമുവേല്‍ റമ്പാന്‍ എന്നിവര്‍ അറിയിച്ചു.