ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധനായ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 4,5 (ശനി,ഞായര്‍) തീയതികളില്‍ ഭക്ത്യാദരവോടെ ആഘോഷിക്കും. ശനിയാഴ്ച സന്ധ്യാനമസ്കാരവും മധ്യസ്ഥപ്രാര്‍ത്ഥനയും, ഞായറാഴ്ച പ്രഭാതനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും, ആശീര്‍വാദവും, വെച്ചൂട്ടും നടത്തപ്പെടും.