ആര്‍ദ്ര വീട് നിര്‍മ്മിച്ചു നല്‍കി

 

ആര്‍ദ്ര വീട് നിര്‍മ്മിച്ചു നല്‍കി. Photos

പരുമല സെമിനാരിക്ക് സമീപം 30 വര്‍ഷമായി മെഴുകുതിരി വില്‍പ്പന നടത്തിവരുന്ന മേരിക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. ഓര്‍ത്തഡോക്സ് സഭയുടെ സേവനവിഭാഗമായ ‘ആര്‍ദ്ര’ യാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. ആര്‍ദ്ര വര്‍ക്കിംഗ് പ്രസിഡന്‍റ് ഫാ. കെ.വൈ വില്‍സണ്‍, ജനറല്‍ സെക്രട്ടറി ഐസക് പാമ്പാടി, ട്രഷറര്‍ തോമസ് കുതിരവട്ടം, ബാബു കല്ലംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്, ഫാ. വര്‍ഗീസ് മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.