പുതുപ്പള്ളി പള്ളിയിൽ മെത്രാൻ സ്ഥാനാഭിഷേക ദശാബ്ദി സമ്മേളനം


പുതുപ്പള്ളി ∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പളളി പള്ളിയിൽ 7 മെത്രാപ്പൊലീത്തമാരെ ഒരുമിച്ച് അഭിഷേകം ചെയ്തതിന്റെ ദശാബ്ദി 19ന് ആഘോഷിക്കും. 2009 ഫെബ്രുവരി 19നായിരുന്നു മെത്രാഭിഷേകം.

യൂഹാനോൻ മാർ പോളികാർപ്പസ് (അങ്കമാലി), മാത്യൂസ് മാർ തേവോദോസിയോസ് (ഇടുക്കി), ഏബ്രഹാം മാർ എപ്പിഫാനിയോസ് (സുൽത്താൻബത്തേരി), ഡോ. മാത്യൂസ് മാർ തിമോത്തിയോസ് (യുകെ, യൂറോപ്പ്), ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് (െചന്നൈ, കോട്ടയം), അലക്സിയോസ് മാർ യൗസേബിയോസ് (മാവേലിക്കര), ഡോ. ജോസഫ് മാർ ദിവന്നാസിയോസ് (കൊൽക്കത്ത) എന്നിവർക്ക് അന്ന് 6 മണിക്ക് പള്ളിയിൽ സ്വീകരണം നൽകും.