പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് നടന്നു

പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് പരുമലയില്‍ നടന്നു. കേരളാ ജലവിഭവ വകുപ്പു മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ.സജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ആലപ്പുഴ ജില്ലാ ADM ശ്രീ. I അബ്ദുള്‍ സലാം, ചെങ്ങന്നൂര്‍ RDO ശ്രീ. അതുല്‍ സ്വാമിനാഥ്‌, സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ചെങ്ങന്നൂര്‍ ഡപ്യൂട്ടി തഹസീല്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജ്ജ്, കടപ്ര പഞ്ചായത്ത് പ്രസിന്‌റ് ശ്രീ. ഷിബു വര്‍ഗീസ്, പോലീസ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.