പഴയ സെമിനാരി ബൈ സെന്റനറി ബാച്ച് ദുരിതാശ്വാസനിധിയിലേക്ക് തുക സമർപ്പിച്ചു

കോട്ടയം പഴയ സെമിനാരിയിൽ 2015 ൽ പഠനം പൂർത്തിയാക്കി ഭാരതത്തിനകത്തും പുറത്തുമായി വിവിധ മേഖലകളിൽ ശുശ്രുഷ ചെയ്യുന്ന “പഴയ സെമിനാരി ബൈസെന്റനറി ബാച്ച്” (2010 – 2015) ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ തിരുമേനിയുടെ പക്കൽ സമർപ്പിച്ചു . വൈദീക സെമിനാരി പൂർവവിദ്യാർത്ഥികളുടെ ഈ താല്പര്യം എല്ലാവർക്കും അനുകരണീയമായ മാതൃകയാണെന്ന് പരിശുദ്ധ ബാവ പറഞ്ഞു.