ബഥനി ശതാബ്ദി സര്‍വ്വമത സമ്മേളനം

Hridaya Sparsham 2018 – Centenary Celebrations Bethany Ashramam @ Kunnamkulam

Hridaya Sparsham 2018 – Centenary Celebrations Bethany Ashramam @ Kunnamkulam

Posted by Catholicate News on Samstag, 3. Februar 2018

ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം: സ്നേഹ സംഗമമായി സർവമത സമ്മേളനം

ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം: സ്നേഹ സംഗമമായി സർവമത സമ്മേളനം
കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ആദ്യ സന്ന്യാസ സമൂഹമായ ബഥനി ആശ്രമത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഹൃദയസ്പർശം സർവമത സമ്മേളനം നാടിന്റെ സ്നേഹ സംഗമമായി. ഇതര മതവിശ്വാസങ്ങളെയും മാനിക്കണമെന്നും മനുഷ്യനന്മയാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാന ലക്ഷ്യമെന്നും ശതാബ്ദി സമ്മേളനം ഉദ്ഘോഷിച്ചു. റാന്നി– പെരുനാട് മുണ്ടൻമലയിൽ സ്ഥാപിച്ച ബഥനി ആശ്രമത്തിന്റെ ആദ്യ ശാഖ സ്ഥാപിതമായ കുന്നംകുളത്തു ബഥനിയുടെ പ്രവർത്തനം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണെന്നു സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ അഭിപ്രായപ്പെട്ടു.

സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് അധ്യക്ഷനായി. കാലടി അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഫാ.ഡോ.കെ.എം.ജോർജ്, ബഥനി ആശ്രമം സുപ്പീരിയർ ഫാ.മത്തായി, ബഥനി സ്കൂൾ മാനേജർ ഫാ.സോളമൻ, പ്രിൻസിപ്പൽ ഫാ.പത്രോസ്, കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് തോലത്ത് എന്നിവർ പ്രസംഗിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ മനുഷ്യനു മതവിശ്വാസം മനുഷ്യത്വമാകണം.

മാനവികതയുടെ സംസ്കാരത്തിൽ ഊന്നിയാണു മനുഷ്യൻ മുന്നോട്ടു പോകേണ്ടത്. മതവിശ്വാസങ്ങളെ മതിൽകെട്ടി നിർത്തരുത്. കുന്നംകുളത്തിന്റെ എല്ലാ മേഖലയിലും മുദ്ര പതിപ്പിച്ച സ്ഥാപനമാണു ബഥനി. മാത്യൂസ് മാർ തേവോദോസിയോസ് ജാതിമത വർഗ ഭേദമില്ലാതെ സമൂഹം നൽകിയ സ്നേഹം ഏറ്റുവാങ്ങിയാണു ബഥനി നൂറു വർഷങ്ങൾ പൂർത്തീകരിച്ചത്. സ്വാമി ശിവസ്വരൂപാനന്ദ എല്ലാ മതങ്ങളെക്കുറിച്ചും സമബുദ്ധിയോടെ പഠിക്കാൻ തയാറാകണം. ഇതു മതസാഹോദര്യത്തിനു ഗുണം ചെയ്യും.

അറിവിനേക്കാൾ പവിത്രമായി മറ്റൊന്നില്ല എന്ന അറിവ് കുട്ടികളിലേക്കു പകർത്തണം. കുട്ടികളെ ജീവിക്കാൻ പഠിപ്പിക്കേണ്ടതു മതത്തിന്റെ അടിസ്ഥാനത്തിൽ ആകരുത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സഹിഷ്ണുത വളർത്തുകയാണ് ഇന്നിന്റെ ആവശ്യം. നല്ല മനുഷ്യരായി ജീവിക്കാൻ എല്ലാ മതങ്ങൾക്കിടയിലും പരസ്പര വിശ്വാസം വളർത്തണം.

ഇതര മതവിശ്വാസത്തെ മാനിക്കാൻ എല്ലാവരും തയാറാവുകയും വേണം. നമ്മുടെ നാട് മതസാഹോദര്യത്തിന്റെ ഇടമായി നിലനിർത്താൻ ഒരുമിച്ചു നീങ്ങണം.