റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക സംഘത്തിന്‍റെ വലിയ നോമ്പിലെ ധ്യാനവും ശുബ്ക്കോനോ ശുശ്രൂഷയും ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 12-ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ അയിരൂര്‍, പൂവന്മല സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടുന്നു. റവ.ഫാ.സഖറിയ പനയ്ക്കാമറ്റം ധ്യാനം നയിക്കുന്നതാണ്.