ഗാല സെന്റ്‌  മേരീസ് പള്ളിയില്‍  പെരുന്നാള്‍ 1 3 നു

മസ്കറ്റ് , ഗാല സെന്റ്‌  മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഇടവകയില്‍  എല്ലാ വര്‍ഷവും  നടത്തി  വരാറുള്ള  മാതാവിന്‍റെ  കതിരുകളുടെ  പെരുന്നാളും  , ആദ്യഫല പെരുന്നാളും 1 3 നു  ശനിയാഴ്ച  രാവിലെ  ഗാല  ഗുഡ് ഷെപ്പേര്‍ട് ഹാളില്‍  നടക്കും . 6 നു  രാവിലെ  കുര്‍ബാനയെ ത്തുടര്‍ന്ന്  പെരുന്നാളിന്റെ  കൊടിയേറ്റ്  വികാരി  ഫാ  തോമസ്‌  ജോസ് , നിര്‍വഹിച്ചു .

1 0 നു ബുധനാഴ്ച  വൈകിട്ട് 7 മണിക്ക്  കുര്‍ബാനയെ  തുടര്‍ന്ന് , പെരുന്നാള്‍  റാസ . ആശിര്‍വാദം .

1 3 നു  ശനിയാഴ്ച  രാവിലെ  6, 3 0 നു  വി  കുര്‍ബ്ബാന ,നേര്‍ച്ച വിളമ്പ് , 1 0 മുതല്‍  പെരുന്നാള്‍  ആഘോഷം , ആദ്യഫല ലേലം , സണ്ടേസ്കൂള്‍ , മാര്‍ത്ത മറിയം , യുവജനപ്രസ്ഥാനം , ആമോസ് ,എന്നീ ആത്മീയ സംഘടനകള്‍  അവതരിപ്പിക്കുന്ന  വിവിധ കലാ  പരിപാടികള്‍ , കുട്ടികളുടെ ഫാന്‍സിഡ്രസ്  മത്സരം , ഭക്ഷ്യ  മേള  എന്നിവ ഉണ്ടായിരിക്കും ..

പരിപാടികളുടെ  നടത്തിപ്പുകള്‍ക്ക്  വികാരി റവ ഫാ തോമസ്‌ ജോസ് ,ട്രസ്ടി  പി സി  ചെറിയാന്‍ , സെക്രടറി  ലൈജു  ജോയ്,  കണ്‍വീനര്‍  കെ  സി  തോമസ്‌ , എന്നിവര്‍  നേതൃത്വം  നല്‍കും .