കേരളത്തിനു വെളിയില്‍ കബറടക്കപ്പെടുന്ന മൂന്നാമത്തെ മെത്രാപ്പോലീത്താ

ജോയ്സ് തോട്ടയ്ക്കാട്


മലയാളിയായ രണ്ടാമത്തെ മെത്രാപ്പോലീത്താ

കോട്ടയം – മലങ്കരസഭാ ചരിത്രത്തില്‍ കേരളത്തിനു വെളിയില്‍ കബറടക്കപ്പെടുന്ന മൂന്നാമത്തെ മെത്രാപ്പോലീത്തായാണ് ഡോ. സഖറിയാ മാര്‍ തെയോഫിലോസ്. ഇന്ത്യ, സിലോണ്‍, ഗോവയുടെ അല്‍വാറീസ് മാര്‍ യൂലിയോസ് (ഗോവ), കല്‍ക്കട്ടയുടെ സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് (ഭിലായി) എന്നിവരാണ് കേരളത്തിനു വെളിയില്‍ കബറടക്കപ്പെട്ടിട്ടുളളത്. മാര്‍ യൂലിയോസ് ഗോവ സ്വദേശിയായിരുന്നു.

കേരളത്തിനു വെളിയില്‍ കബറടക്കപ്പെടുന്ന മലയാളിയും മലങ്കര നസ്രാണിയുമായ രണ്ടാമത്തെ മെത്രാപ്പോലീത്തായാണ് മാര്‍ തെയോഫിലോസ്. കേരളത്തിലെ ഭദ്രാസന ചുമതല വഹിച്ചിട്ട് മറ്റൊരു സംസ്ഥാനത്ത് കബറടക്കപ്പെടുന്ന ആദ്യ വ്യക്തിയുമാണ്.