ഇനിയും മോചനം കാത്ത് രണ്ട് മെത്രാന്മാര്‍

ഇനിയും മോചനം കാത്ത് രണ്ടു ബിഷപ്പുമാർ സിറിയയിൽ…

സായുധസംഘം 2013 ൽ തട്ടിക്കൊണ്ടുപോയ ഓർത്തഡോക്‌സ് സഭയിലെ രണ്ടു ബിഷപ്പുമാരെക്കുറിച്

് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആലപ്പോ ആർച്ച് ബിഷപ് ഇബ്രാഹിം യൂഹാനോൻ മാർ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ആലപ്പോ ബിഷപ് പൗലോസ് യാസാജ് എന്നിവരെയാണു സിറിയൻ വിമതരെന്നു സംശയിക്കുന്ന സായുധസംഘം തട്ടിക്കൊണ്ടുപോയത്.

മലങ്കര സഭാതർക്ക പരിഹാരത്തിനായി പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി ആർച്ച് ബിഷപ് ഇബ്രാഹിം യൂഹാനോൻ മാർ ഗ്രിഗോറിയോസ് രണ്ടുവട്ടം കേരളം സന്ദർശിച്ചിട്ടുണ്ട്. ഗ്രീക്ക് ഓർത്തഡോക്‌സ് സഭാ പാത്രിയർക്കീസ് ജോൺ യാസാജിന്റെ സഹോദരനാണ് ബിഷപ് പൗലോസ് യാസാജ്. തടവിലാക്കപ്പെട്ട ഗ്രീക്ക് ഓർത്തഡോക്‌സ്, കത്തോലിക്കാ വിഭാഗങ്ങളിലെ രണ്ടു വൈദികരുടെ മോചനത്തിനായി വിമതരുമായി ചർച്ച നടത്തി മടങ്ങുംവഴിയാണു ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയത്.