നിലയ്ക്കൽ ഭദ്രാസന കൗൺസിൽ

റാന്നി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിലെ മൂന്നാമത് കൗൺസിൽ തെരഞ്ഞെടുപ്പ് 2017 ആഗസ്റ്റ് 5 ന് ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. *ഭദ്രാസന സെക്രട്ടറിയായി റവ. ഫാ. ഇടിക്കുള എം. ചാണ്ടിയേയും കൗൺസിൽ അംഗങ്ങളായി റവ. ഫാ. റ്റി. കെ. തോമസ്, റവ. ഫാ. സൈമൺ വർഗ്ഗീസ്, ശ്രീ. വി. പി. മാത്യു, ശ്രീ. ചാക്കോ ബോസ്, ഡോ. എബ്രഹാം ഫിലിപ്പ്, ശ്രീ. റോമിക്കുട്ടി മാത്യു* എന്നിവരെയും തിരഞ്ഞെടുത്തു. നിലയ്ക്കൽ ഭദ്രാസനം രൂപീക്രിതമായതിന്റെ ഏഴ് വർഷം പൂർത്തീകരിക്കുന്ന 2017 ആഗസ്റ്റ് 15-ാം തീയതി പുതിയ കൗൺസിൽ നിലവിൽ വന്നു.