കെ.സി.സി.  ഗൾഫ് സോൺ ജനറൽ അസംബ്‌ളി ജൂൺ 17 -ന്

ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ഗൾഫ് സോണിന്റെ പ്രഥമ ജനറൽ അസംബ്ലി ജൂൺ 17 ശനി വൈകിട്ട് ഏഴിന് ജബൽ അലി മാർ ഇഗ്‌നേഷ്യസ് യാക്കോബായ ദേവാലയത്തിൽ നടക്കും.
കെ.സി.സി ഗൾഫ് സോൺ പ്രസിഡണ്ട് ഫാ. ഷാജി മാത്യൂസ് അധ്യക്ഷത വഹിക്കും.
റവ. തോമസ് സഖറിയ, റവ. സച്ചിൻ തിമോത്തി, റവ . പി. ജോൺ ഫിലിപ്പ്, ഫാ. ജേക്കബ് ജോർജ് എന്നിവർ പ്രസംഗിക്കും.
പുതിയ സോണൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് , സ്ഥാനാരോഹണം സമ്മേളനത്തിൽ നടക്കും.
യൂത്ത് കമ്മീഷൻ, ക്ലെർജി കമ്മീഷൻ, വുമൺസ് കമ്മീഷൻ, എക്കോളജിക്കൽ കമ്മീഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഗൾഫ് സോൺ സെക്രട്ടറി  ജോബി ജോഷ്വാ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 050 698 3405 …..