മാർ സേവേറിയോസ് കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിനിൽ കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിൻ: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ  അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി കോപ്‌റ്റിക്‌ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി ഡബ്ലിനിൽ വച്ച് കൂടിക്കാഴ്ച നടത്തി. കോപ്റ്റിക് സഭയുടെ ഡബ്ലിൻ ദേവാലയ കൂദാശയിൽ മലങ്കര സഭയെ പ്രതിനിധീകരിച്ചു കൊണ്ട് അഭിവന്ദ്യ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഡബ്ലിൻ സെൻറ്. തോമസ് ഇടവക വികാരി ഫാ. അനിഷ് കെ. സാം, ഡബ്ലിൻ എക്യൂമെനിക്കൽ കമ്മിറ്റി അംഗങ്ങളായ ജോൺ മാത്യു, ഗീവർഗീസ് ജോ ജോൺസൺ എന്നിവർ പോയി സംബന്ധിക്കുകയും സഭയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു. കോപ്റ്റിക് പാത്രിയർക്കീസ് സ്നേഹപൂർവ്വം സ്വീകരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.