വിവേചനബുദ്ധിയാൽ സഭാ സ്ഥാനികളെ തിരഞ്ഞെടുക്കുക / ജിജി കെ നൈനാൻ

നമ്മുടെ നസ്രാണി സഭ ആകമാനവും, പ്രത്യേകിച്ച് കേരളത്തിന് പുറത്ത് ദൃഷ്ടി ഗോചരവും അല്ലാത്തതുമായ ചില പ്രധിസന്ധികളെ വരുംകാലങ്ങളിൽ അഭിമുകിക്കേണ്ടതായി വന്നേക്കാം. അതിന്റെ ലക്ഷണങ്ങൾ ഇപ്പോഴേ കണ്ടുതുടങ്ങിയിരിക്കുന്നു. നിലവാരത്തകർച്ച നേരിടുന്ന അവൈദീക ഗണം അതിന്റെ  മൂല കാരണങ്ങളിൽ ഒന്ന് മാത്രമാണ്. ഇതിനെക്കുറിച്ചു വിശിദമായ പഠനവും ചർച്ചകളും ഭാവിയിൽ നമുക്ക്  ആവശ്യമാണ്.
നമ്മളുടെ ഉത്തരവാദിത്യങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഈ വരുന്ന മാർച്ചുമാസം ഒന്നാം തീയതി കോട്ടയം MD സെമിനാരിയിൽ വച്ച് കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സഭയെ സംബന്ധിച്ചും  വിശേഷ്യ, അതിലെ അംഗങ്ങൾ  ആയ  നമ്മെ ഓരോരുത്തരെയും സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട  ഒന്നാണ്. അസ്സോസിയേഷനിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ഒരു ഇടവക പ്രധിനിധി പോലും അതിൽ നിന്നും വിട്ടുനിൽക്കാൻ ഇടവരരുത്. വൈദീക, അത്മായ ട്രസ്റ്റികളെ തിരഞ്ഞെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്യമാണ് നമ്മിൽ നിഷിപ്തമായിരിക്കുന്നത്. ഇതിനോടകം തന്നെ അതിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളെയും പറ്റി നല്ലതും, മോശവും ആയിട്ടുള്ള ഒരു ഏകദേശ ധാരണ നേരിട്ടോ മറ്റു മാധ്യമങ്ങളിൽക്കൂടിയോ നാം മനസ്സിലാക്കിയിട്ടുണ്ട്. അതുമാത്രം ഒരു വ്യക്തിയെയും അന്തിമമായി തിരഞ്ഞെടുക്കുവാനുള്ള കാരണമായി നാം കാണരുത്. നമ്മെ സംബന്ധിച്ചടത്തോളം പരിശുദ്ധ ബാവ തിരുമേനിയും, പ.സുന്നഹദോസും പകരം വെക്കാനില്ലാത്ത ആത്‌മീയ നേതൃത്വമാണ്. മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നാവ് പ.ബാവ തിരുമേനി മാത്രമാണ്. ഇത്തരുണത്തിൽ ഒന്നുമാത്രമേ എനിക്ക് ഓർമ്മിപ്പിക്കാനുള്ളു, മലങ്കര അസോസിയേഷൻ ആമുഖ പ്രഭാഷണത്തിൽ ബാവാതിരുമേനി പറയാതെ പറഞ്ഞേക്കാവുന്ന അഭ്യർഥന ആരും കേൾക്കാതെ പോകരുത്. സൂഷ്മതയോടെ അദ്ദേഹം പറയുന്ന കാര്യങ്ങൾ വിവേചിച് സഭാ സ്ഥാനികളെ തിരഞ്ഞെടുവാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കട്ടെ.
മലങ്കര അസ്സോസിയേഷൻ പ്രധിനിധി,
ജിജി കെ നൈനാൻ, ജനക്പുരി, ന്യൂഡൽഹി.