Inauguration of PMG Chair International Seminar on Secular Humanism. M TV Photos
PMG Chair International Seminar on Secular Humanism. M TV Photos
അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു
ഏറ്റുമാനൂര്‍: മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയറിന്‍റെ ആഭിമുഖ്യത്തില്‍, ‘മതേതര മാനവികത, മതം, സംവാദം’ എന്ന വിഷയത്തില്‍ നടന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു. വിവിധ മതങ്ങള്‍ക്കും പ്രത്യശാസ്ത്രങ്ങള്‍ക്കും പൊതുവായുള്ളത് ഒരേയൊരു മനുഷ്യരാശിയായതുകൊണ്ട് നീതിയിലും അനുരഞ്ജനത്തിലും സമത്വത്തിലും വേരൂന്നിയ ഒരു പുതിയ മാനവ സംസ്കൃതി ഉരുത്തിരിക്കയാണ് നമ്മുടെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന് പ്രബന്ധാവതാരകര്‍ പൊതുവെ അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി. രാജീവ്, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, പഠനപീഠം അദ്ധ്യക്ഷന്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്, ഡോ. വര്‍ഗീസ് മണിമല എന്നിവര്‍ നേതൃത്വം നല്‍കി.
ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, ഡോ. ഇര്‍ഫാന്‍ എഞ്ചിനിയര്‍, ഡോ. എഡ്വഡ് ആലം, ഡോ. ഗെഷെ ചോഡന്‍, സ്വാമി ഹരിപ്രസാദ്, ഡോ. ജോസ് നന്ദിക്കര, ഡോ. യോവാന്‍ ഡുറാ, ഫാ. തോമസ് വര്‍ഗീസ് ചാവടിയില്‍, ഡോ. തുമ്മപ്പുടി ഭാരതി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ രചനകളും പഠനങ്ങളും സമാഹരിക്കുന്നതിനും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനും ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോയ്സ് തോട്ടയ്ക്കാടിനെ ബുദ്ധമത പണ്ഡിതനായ ഡോ. ഗെഷെ ചോഡന്‍ പൊന്നാട അണിയിച്ച് പതിനായിരം രൂപയുടെ പുരസ്ക്കാരം നല്‍കി ആദരിച്ചു.