A Letter to Fr. Konat

ബഹുമാനപ്പെട്ട റവ.ഫാ.ഡോ ജോൺസ് എബ്രാഹം കോനാട്ടച്ഛനു ഒരു തുറന്ന കത്ത്

fr_konat

കഴിഞ്ഞ ചൊവാഴ്ച (നവംബർ 15 ) പാമ്പാക്കുട വലിയപള്ളിയുടെ വെബ് സൈറ്റിലും, ഫേസ്ബുക്ക് പേജിലും അങ്ങ് നൽകിയ പരസ്യത്തിൽ പറഞ്ഞിരിക്കുന്നവയെ കുറിച്ച് അങ്ങേയുടെ വിശദീകരണം അറിയുവാൻ ആഗ്രഹിക്കുന്നു.

img-20161118-wa0003

“2017 മാർച്ച് 1 ന് മലങ്കര സഭ വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ട രണ്ട് ട്രസ്റ്റിമാരെ തിരഞ്ഞെടുക്കാൻ പോകുന്നു”
ചാദ്യം: വട്ടിപണത്തിന്റെ പലിശ വാങ്ങിക്കുക എന്നതാണല്ലോ പ്രധാന ഉത്തരവാദിത്തം.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വട്ടിപണപലിശ ഇനത്തിൽ എത്ര തുക കൈപ്പറ്റി?

“ഒരു മാറ്റം ആവശ്യമാണെന്ന സന്ദേശം പല ദിക്കുകളിൽ നിന്നും കേൾക്കുന്നു.
എന്നാൽ ഒരു മാറ്റത്തിനു വേണ്ടി മാത്രം മാറ്റം ആവശ്യപ്പെടുന്നത് ബുദ്ധിയാണോ ?”
ചാദ്യം: ഒരു മാറ്റം ആവശ്യമാണെന്ന സന്ദേശം പല ദിക്കുകളിൽ നിന്നും കേൾക്കുന്നു” പല ദിക്കുകളിലും അങ്ങനെ ഒരാവശ്യം ഉയരുന്നു എന്ന് അഗീകരിച്ചതിൽ ഞങ്ങളും സന്തോഷിക്കുന്നു.
ഏഴു വർഷംകൂടുമ്പോൾ സഭയിലെ മെത്രാപോലീത്ത മാർക്ക് മാറ്റം ആവശ്യമാണ് എന്നാണ് അങ്ങ് പറഞ്ഞത്. അങ്ങനെയെങ്കിൽ പത്തുവർഷം പൂർത്തിയാക്കിയ സ്ഥാനികൾക്കും മാറ്റം ആവശ്യമില്ലേ?

“വരാൻ പോകുന്ന ആൾ എങ്ങനെ ഉള്ള ആൾ ആയാലും ഈ മാറ്റം വേണം എന്ന് പറയുന്നതിനേക്കാൾ സഭക്ക് ധീരമായ നേതൃത്വം നൽകുവാൻ കഴിയുന്ന ഒരാൾ വരണമെന്ന് പറുന്നതല്ലെ യുക്തി”
ചാദ്യം: ” വരാൻ പോകുന്ന ആൾ എങ്ങനെ ഉള്ള ആൾ ആയാലും” എന്ന പരാമർശം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഏകദേശം 1600 -ൽപരം വൈദീകരുള്ള മലങ്കര സഭയിൽ ഈ സഭക്ക് ധീരമായ നേതൃത്വം നൽകുവാൻ കഴിയുന്ന മറ്റോരാൾ ഇല്ല എന്ന് അങ്ങേക്ക് തോന്നുന്നുവോ?

” കഴിഞ്ഞവർഷങ്ങളിലെ പ്രവർത്തനങ്ങൾ കൊണ്ട് കഴിവ് തെളിയിച്ച”
ചാദ്യം: കുറെ ആഘോഷങ്ങളും,സമ്മേളനങ്ങളും നടത്തി, മലങ്കര സഭയിൽ ഇടതു-വലതു പക്ഷമെന്ന അതിശക്തമായ ചേരിതിരിവ് ഉണ്ടാക്കി എന്നിവ ഒഴിച്ചാൽ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി എന്ത് പ്രവർത്തനമികവാണ് അങ്ങേയുടെ കാലത്തു ഉണ്ടായത് എന്നൊന്ന് വ്യക്തമാക്കാമോ?

ചാദ്യം: പ്രശനബാധിതമായ ഭദ്രാസനങ്ങളിലെ പ്രശ്നങ്ങൾ അവസാനിച്ചുവോ?
ചാദ്യം: സഭക്കർഹമായ നീതിക്കുവേണ്ടി ഇനിയും എത്ര തവണ കൂടി അങ്ങെയേ തെരഞ്ഞെടുക്കണം? കാരണം 2012 ൽ നടന്ന തെരഞ്ഞെടുപ്പിലും ഇതേ ആവശ്യം തന്നെയാണ് അങ്ങ് ഉന്നയിച്ചത്.

ചാദ്യം: മാമലശ്ശേരി, കോലഞ്ചേരി പളളി പ്രശനങ്ങളിൽ 10 വർഷം അങ്ങ് ചുമതലയിൽ ഉണ്ടായിരുന്നിട്ടും എന്ത് മാറ്റമാണ് ഉണ്ടാക്കുവാൻ സാധിച്ചത്? കേസുകളും വഴക്കുകളും ഇങ്ങനെ തന്നെ തുടരേണ്ടത് ചിലരുടെ ആവശ്യമെന്നു തോന്നിപോകുന്നു.

“കർത്താവിന്റെ മണവാട്ടിയായ തിരുസഭയിൽ പൈശാചിക ശക്തികൾ വാഴുംബോൾ”
ചാദ്യം: ഇത് ആരെയാണ് ഉദ്ദേശിചിച്ചിട്ടുള്ളത് ? ആരാണ് ഈ പൈശാചിക ശക്തികൾ? പാത്രിയർക്കീസ് വിഭാഗമോ ? അങ്ങനെ ഒരു വിഭാഗം ഈ സഭയിൽ വാഴുന്നില്ല …പിന്നെ മറ്റു തിരുമേനിമാരാണോ? അതോ മറ്റേതെങ്കിലും അധികാര സ്ഥാനികളോ ? കഴിഞ്ഞ പത്തു വർഷത്തെ അങ്ങേയുടെ ഭരണ കാലത്തു ഈ പൈശാചിക ശക്തികളുടെ വാഴ്ച ഇല്ലാതാക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയൊരു അമ്പതു വർഷം കൂടി അങ്ങ് അധികാരത്തിൽ തുടർന്നാലും ഒരു
മാറ്റവും പ്രതീക്ഷിക്കണ്ട.

ബഹു.കോനാട്ട് അച്ഛനോട് വ്യക്തിപരമായി നമുക്ക് ആർക്കും അഭിപ്രായവിത്യാസം ഉണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല രണ്ടു വർഷം കഴിയുമ്പോൾ അദ്ദേഹം വൈദീക സെമിനാരി പ്രിൻസിപ്പൽ ആകുവാൻ പോവുകയാണ്. “സഭയിലെ എല്ലാ സ്ഥാനവും തനിക്കു മാത്രം, ഈ പദവിക്ക് യോഗ്യനായ മറ്റാരും ഈ സഭയിൽ ഇല്ല” എന്ന ചിന്ത ഞങ്ങളുടെ ഒക്കെ ഗുരുകൂടിയായ കോനാട്ട് അച്ഛനെപോലെയുള്ള സ്രേഷ്ടവൈദികനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടു തന്നെ മൂന്നാം പ്രാവശ്യവും സ്ഥാനാർഥിയായി മത്സരിക്കുന്നതിനോട് എന്നെപ്പോലെയുള്ള അനേകം വൈദികർക്ക് യോചിക്കാൻ കഴിയില്ല. “നിങ്ങൾ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തു വിളിക്കും”…!!!

From Whatsap & Facebook

img-20161118-wa0004