അസീറിയൻ സഭ മെത്രാപ്പോലീത്താമാർ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു
കോട്ടയം : അസീറിയൻ സഭയുടെ ( പൗരസ്ത്യ കൽദായ സുറിയാനി സഭ) മെത്രാപ്പോലീത്താമാരായ മാർ നർസൈ ബെഞ്ചമിൻ ,മാർ ഔഗേൻ കുര്യാക്കോസ് ,മാർ ഡോ ആവ റോയൽ ,മാർ യോഹന്നാൻ ജോസഫ് ,മാർ പൗലോസ് ബെഞ്ചമിൻ ,റവ .ഫാ. അപ്രേം എന്നിവർ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തി സന്ദർശിച്ചു. തുടർന്ന് പഴയ സെമിനാരിയിൽ എത്തിയ സംഘം സെമിനാരി ചാപ്പലും, പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെയും, അഭിവന്ദ്യ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെയും കബറിടങ്ങൾ സന്ദർശിച്ചു. സെമിനാരി വിദ്യാർത്ഥികളോട് സംവദിച്ചതിനിശേഷമാണ് സംഘം മടങ്ങിയത്.