ബത്തേരി നിർമ്മല ഗിരി അരമനയിൽ നടക്കുന്ന സെമിനാരി പ്രായോഗിക പരിശീലന ശില്പശാല.
സുൽത്താൻ ബത്തേരി: ഓർത്തഡോക്സ് വൈദിക സെമിനാരി പ്രായോഗിക പരിശീലന ശില്പശാല നിർമ്മലഗിരി അര മന കേന്ദ്രമാക്കി വയനാട്ടിൽ ആരംഭിച്ചു. ശില്പശാലയോടനുബന്ധിച്ച് നടന്ന മാധ്യമ ശില്പശാല കുര്യാക്കോസ് മാർ ക്ലീമീസ് ഉദ്ഘാടനം ചെയ്തു.ഡോ.എബ്രഹാം മാർഎപ്പിഫാനിയോസ്, സെന്റ് മേരീസ് കോളജ് പ്രിൻസിപ്പാൾ ഡോ.ഷേബാ എം ജോസഫ്, മാധ്യമ പ്രവർത്തകൻ ഒ.കെ.ജോണി, ഫാ.ജിൻസ് എൻ .ബി , ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു. പരി ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പ്രായോഗിക പരിശീനത്തിൽ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ബി.ഡി രണ്ടാം വർഷ വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.



