പ്രകാശനം ചെയ്തു

roy_elamannoor_book

റോയ് ചാക്കോ ഇളമണ്ണൂര്‍ രചിച്ച ‘നമ്മുടെ സഭയുടെ നന്മയ്ക്കായി’ എന്ന പുസ്തകം ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ ബിഷപ്പ് മാര്‍ അത്താനാസിയോസ് പ്രകാശനം ചെയ്തു.

സഭയില്‍ നടപ്പിലാക്കേണ്ട പരിഷ്‌ക്കാരങ്ങള്‍, മാറ്റം വരുത്തേണ്ട പ്രവര്‍ത്തന ശൈലികള്‍, വ്യതിയാനങ്ങള്‍ക്ക് വിധേയമാക്കേണ്ട ചിന്താഗതികള്‍, നടപടികള്‍ എന്നിവയെ കേന്ദ്രീകരിച്ച് കുറേ വര്‍ഷങ്ങളായി വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മലങ്കരസഭാദീപം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 182 പേജുള്ള ഈ കൃതി.

കോട്ടയം തിയോളജിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റവ.ഫാ.ഡോ. ഒ. തോമസിന്റേതാണ് അവതാരിക. ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജ് പ്രൊഫ.റവ.ഫാ.ഡോ. എം ഒ ജോണിന്റേതാണ് പ്രസാധക്കുറിപ്പ്.