ഫാ.സി എം കുര്യാക്കോസ്‌ കണ്ടനാട് (വെസ്റ്റ് ) ഭദ്രാസന സെക്രട്ടറി

fr_c_m_kuriakose

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ്‌ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമായ ഫാ.സി എം കുര്യാക്കോസ്‌ കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടു.ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ കൂടിയ ഭദ്രാസന പൊതുയോഗത്തിലാണ് 2015-20 വര്‍ഷത്തേക്ക് ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളെ തിരെഞ്ഞെടുത്തത്.ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ചു. ബഹു.ചോലാട്ട് അച്ഛന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗമാണ് .പിറവം മണ്ണുക്കുന്നു സെന്റ് മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയാണ്.