Church to adopt Nepal Village

nepal nepal_village nepal_Mosc nepal_Mosc-1

 

Nepal Earthquake Relief Update: Malankara Orthodox Syrian Church, ICON and Lutheran World Foundation (LWF Nepal) join hands to adopt a small village in Nepal – Pattitar village in Jiri municipality, plans to build 50 houses, one school building and drinking water system!! All praise and Glory to God!! Thanks to the millions of generous people around the globe who supported the Nepal Relief Project!!
see more details: http://www.icon.org.in/sp/Nepal.php

ഭൂകമ്പവും പ്രകൃതിക്ഷോഭവും മൂലം ജനജീവിതം താറുമാറായ നേപ്പാളില്‍ പുനരധിവാസ പ്രവര്‍ത്തന ങ്ങള്‍ക്ക് സഹായഹസ്തവുമായി ഓര്‍ത്തഡോക്സ് സഭ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ ബോര്‍ഡും ഐക്കണ്‍ ചാരിറ്റീസും നേപ്പാളിലെ ലൂഥറന്‍ വേള്‍ഡ് ഫെഡറേഷനും സംയുക്തമായി ഇതിനായുള്ള ധാരണ ഒപ്പുവെച്ചു. നേപ്പാളിലെ ദോലക ജില്ലയില്‍ ജിരി മുന്‍സിപ്പാലിറ്റിയുടെ പരിധിയിലുളള  പാട്ടിദാര്‍ ഗ്രാമത്തിലെ ഒരു സ്കൂളും, അമ്പത് വീടുകളും, എല്ലാ ഭവനങ്ങള്‍ക്കും ശുദ്ധജലം എത്തിക്കുന്ന കുടിവെള്ള പദ്ധതിയടക്കം ഒരു ഗ്രാമം സമ്പൂര്‍ണ്ണമായി ഏറ്റെടുക്കുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ദോലക ഗ്രാമത്തിലെ ജനങ്ങളുടെ പ്രഥമികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിടുന്ന  പദ്ധതിയില്‍ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2016 ഏപ്രില്‍ 30-ന് മുമ്പായി പുനരധിവാസ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് വീടുകളും മറ്റ് അുബന്ധ സൌകര്യങ്ങളും ഗ്രാമവാസികള്‍ക്ക് കൈമാറും.