കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സുന്നഹദോസ് യോഗത്തില്‍ സന്നിഹിതരാണ്. രാവിലെ 9. 30-ന് ആരംഭിച്ച സുന്നഹദോസില്‍ മദ്രാസ് ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലിത്ത ധ്യാനം നയിച്ചു. ആഗസ്റ്റ് എട്ടിന് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിക്കും.