മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ നിർമ്മല അന്തരിച്ചു

sister-nirmala

കൊൽക്കത്ത∙ മദർ തെരേസയുടെ പിൻഗാമി സിസ്റ്റർ മേരി നിർമ്മല (81) അന്തരിച്ചു. കൊൽക്കത്തയിലാണ് അന്ത്യം. മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ സുപ്പീരിയർ ജനറലായിരുന്നു. 1997ലാണ് സിസ്റ്റർ ചുമതലയേറ്റത്. 2009ൽ ചുമതല ഒഴിയുകയും ചെയ്തു.

റാഞ്ചിയിൽ 1934 ൽ ബ്രഹ്മണകുടുംബത്തിലാണ് സിസ്റ്റർ നിർമലയുടെ ജനനം. മാതാപിതാക്കൾ നേപ്പാളിൽ നിന്നുള്ളവരാണ്. പിതാവ് ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. ജനനം ഹിന്ദു കുടുംബത്തിലായിരുന്നുവെങ്കിലും വിദ്യാഭ്യാസം ലഭിച്ചത് പട്നയിലെ ക്രിസ്ത്യൻ മിഷനറികളിൽ നിന്നാണ്. ആ സമയങ്ങളിൽ മദർ തെരേസയുടെ സേവനങ്ങളെക്കുറിച്ച് അറിഞ്ഞ സിസ്റ്റർ നിർമല അതിൽ പങ്കുചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിച്ചു. ക്രിസ്ത്യൻ മതവിശ്വാസത്തിലേക്കു പരിവർത്തി‌തയായ നിർമല 17-ാം വയസ്സിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു.

രാജ്യത്തിനു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് 2009 ൽ രാജ്യം നിർമ ജോഷിക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചു.