ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാകുന്നു

bava_malankara_metropolitan

P C George claimed Sunnahadose decision to boycott ministers : Asianet News Hour 5th May 2015

കോട്ടയം: ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാകുന്നു. സഭാ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇടപെടാത്തതാണ് സഭയെ ചൊടുപ്പിച്ചത്. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പങ്കെടുത്ത പരിപാടി ഓര്‍ത്തഡോക്സ് സഭാ കാതോലിക്കാ ബാവ ബഹിഷ്കരിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പെടെ 6 മന്ത്രിമാരുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ സഭതീരുമാനിച്ചന്ന പിസി ജോര്‍ജിന്‍റെ പ്രസ്താവന പൂര്‍ണമായും തളളാത്തത് സഭക്ക് സര്‍ക്കാരിനോടുളള സമീപനം വ്യക്തമാക്കുന്നു

കോടതി വിധി അനുകൂലമായിട്ടും സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ ഓര്‍ത്തഡോക്സ് സഭക്ക് കടുത്ത അതൃപ്തിയാണുളളത്.പ്രത്യേകിച്ച് ഓര്‍ത്തഡോക്സ് പക്ഷക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോലും ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്താത്തതിലും അമര്‍ഷമുണ്ട്.അതേ സമയം യാക്കോബായ സഭയോട് അടുപ്പം പുലര്‍ത്തുന്നുവെന്ന പരാതിയും സഭക്കുണ്ട്. ഫെബ്രുവരിയില്‍ സഭാ ആസ്ഥാനമായ ദേവലോകത്ത് ചേര്‍ന്ന സുന്നഹദോസില്‍ സര്‍ക്കാരിനോടുളള സമീപനങ്ങളില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് സഭാ തര്‍ക്കം പരിഹരിക്കുന്നതിനുളള സമിതിയിലുളള മന്ത്രിമാരുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.മുഖ്യമന്ത്രിയടക്കമുളള ആറ് മന്ത്രിമാരെ ബഹിഷ്കരിക്കാന്‍ സഭ തീരുമാനിച്ചെന്ന പിസി ജോര്‍ജിന്‍റെ പ്രസ്താവന പൂര്‍ണമായും തളളാത്തത് സഭയുടെ നിലപാട് വ്യക്തമാക്കുന്നു

ഉമ്മന്‍ചാണ്ടിയുടെ ഇടവകയായ പുതുപ്പളളിപ്പളളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും കാതാലിക്ക ബസേലിയോസ് മാര്‍തോമ പൌലോസ് ദ്വിതീയന്‍ ബാവ വിട്ടു നിന്നിരുന്നു. ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതെ സഭക്കുളള പ്രതിക്ഷേധം രേഖപ്പെടുത്തുകയായിരുന്നു കാതോലിക്ക ബാവ.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കാറായ സാഹചര്യത്തില്‍ സഭയെ അനുനയിപ്പിക്കുകയെന്ന വലിയ വെല്ലുവിളിയും സര്‍ക്കാരിനു മുന്നിലുണ്ട്.

Source: Reporter TV

p-c-george_mosc

മുഖ്യമന്ത്രി ഉൾപ്പെടെ ആറ് മന്ത്രിമാരെ ബഹിഷ്കരിക്കാൻ ഓർത്തഡോക്സ് സഭ തീരുമാനിച്ചതായി പിസി ജോർജ്

കോട്ടയം: മുഖ്യമന്ത്രി ഉൾപ്പെടെ ആറ് മന്ത്രിമാരെ ബഹിഷ്കരിക്കാൻ ഓർത്തഡോക്സ് സഭ തീരുമാനമെടുത്തിട്ടുണ്ടെന്ന് പിസി ജോർജ്. ഓർത്തഡോക്സ് സഭയ്ക്ക് സർക്കാരിൽ നിന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും സർക്കാരിനെ കുറിച്ച് ചന്ദ്രചൂഡൻ പറഞ്ഞത് വളരെ ശരിയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ഒരു അഴിമതി വകുപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ട് . ഓർത്തഡോക്സ് സഭ കാതോലിക്ക ബാവയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പിസി ജോർജിന്റെ പ്രതികരണം.

അതേസമയം മന്ത്രിമാരെ ബഹിഷ്കരിക്കാന്‍ സഭ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് ഓർത്തഡോക്സ് സഭാ വക്താവ് പറഞ്ഞു. . മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾ പരമാവധി കുറയ്ക്കണമെന്ന് സുന്നഹദോസിൽ അഭിപ്രായം ഉയർന്ന് വന്നിട്ടുണ്ട്. സർക്കാർ സഭയോട് കാണിക്കുന്ന അവഗണനയിൽ ഓർത്തഡോക്സ് സഭയ്ക്ക് കടുത്ത അമർഷമുണ്ടെന്നും സഭാ വക്താവ് വ്യക്തമാക്കി.

Source: Reporter TV