Parish Perunnal of St. Johns Orthodox Church, Mayur Vihar Phase-I, Delhi

മയൂര്‍ വിഹാര്‍ ഫേസ്‌ വണ്‍&ദ്ധ8207; സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍

Church

ഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ്‌ വണ്‍&ദ്ധ8207; സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി പെരുന്നാള്‍ 2015 മെയ്‌ മാസം 3&ദ്ധ8207; ാം തീയതി മുതല്‍ 10 ാം തീയതി വരെ വിപുലമായി ആഘോഷിക്കപ്പെടുന്നു.

3 ാം തീയതി രാവിലെ വി. കുര്‍ബാനയ്ക്ക്‌ ശേഷം ഇടവക വികാരി ഫാ. സജി ഏബ്രഹാം പെരുന്നാള്‍ കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്ന്‌ ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സൌജന്യ ഭക്ഷണ വിതരണം നടക്കും.

8 ാം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ വി. കുര്‍ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, ധ്യാനം എന്നിവ ഉണ്ടായിരിക്കും.

9 ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ ആകാശവര്‍ണ്ണക്കാഴ്‌ച, സ്‌നേഹവിരുന്ന്‌ എന്നിവ ഉണ്ടായിരിക്കും.

10 ാം തീയതി രാവിലെ വി. കുര്‍ബാനയും ആശീര്‍വാദവും തുടര്‍ന്ന്‌ നേര്‍ച്ചയും ഉണ്ടായിരിക്കും. തുടര്‍ന്ന്‌ പെരുന്നാള്‍ കൊടിയിറക്കോടെ ആഘോഷങ്ങള്‍ക്ക്‌ സമാപനമാകും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ ആയിരിക്കും.

ഇടവകയുടെ കാവല്‍ പിതാവായ – ക്രിസ്‌തു ശിഷ്യനും സ്‌നേഹത്തിന്റെ അപ്പോഞ്ചസ്ഥാലനുമായ വി. യോഹന്നാന്‍ ശ്ലീഹായുടേയും, വി. ഗീവര്‍ഗീസ്‌ സഹദായുടേയും സംയുക്ത ഓര്‍മ്മ ഇടവകയുടെ പെരുന്നാളായി എല്ലാ വര്‍ഷവും ആചരിക്കപ്പെടുന്നു.

ഈ പരിശുദ്ധ•ാരുടെ മദ്ധ്യസ്ഥതയില്‍ അഭയം തേടി നൂറുകണക്കിന്‌ വിശ്വാസികള്‍ എല്ലാ വര്‍ഷവും പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുന്നു.

ഇടവക വികാരി ഫാ. സജി ഏബ്രഹാം, കണ്‍വീനര്‍ ശ്രീ. കെ. പി. വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ നടന്നു വരുന്നു.