കേന്ദ്രസര്‍ക്കാരിന് ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ വിമര്‍ശനം

തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ രംഗത്ത്. തങ്ങളുടെ ആചാരങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആര്‍ച്ച് ബിഷപ് സൂസപാക്യവും മതത്തിന്റെ പേരിലുള്ള രാജ്യങ്ങള്‍ സമാധാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ്  പറഞ്ഞു.

തിരുവനന്തപുരത്ത് സംയുക്ത ക്രൈസ്തവ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ദുഖവെള്ളി ദിനാചരണ ചടങ്ങിലാണ് ബിജെപി യെയും കേന്ദ്രസര്‍ക്കാരിനെയും പേരെടുത്ത് പറയാതെ ആര്‍ച്ച് ബിഷപ് സൂസപാക്യം വിമര്‍ശിച്ചത്. ലോക സമാധാനഭംഗത്തിന് മതത്തിത്തിന്റെ പേരിലുള്ള രാജ്യങ്ങള്‍ പരിഹാരമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ്  പറഞ്ഞു.

ദുഃഖവെള്ളി ദിനത്തിലെ ജസ്റ്റിസുമാരുടെ സമ്മേളനത്തിനെതിരെ കുര്യൻ ജോസഫ്

തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തിൽ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വിളിച്ചതിനെതിരെ ജസ്റ്റിസ് കുര്യൻ ജോസഫ് രംഗത്ത്. ഇത്തരം സമ്മേളനങ്ങൾ എന്തുകൊണ്ട് ഹോളി, ദസറ, ദീപാവലി ദിവസങ്ങളിൽ നടത്തുന്നില്ലയെന്നും തീരുമാനം ജനത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കുര്യൻ ജോസഫ് പറഞ്ഞു. ദുഃഖവെള്ളിയാഴ്ച ആയതിനാൽ തനിക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 18ന് ഇക്കാര്യം ചൂണ്ടികാണിച്ച് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസ്
എച്ച്.എൽ ദത്തുവിന് കത്ത് നൽകിയെങ്കിലും അത് തള്ളുകയായിരുന്നു.