മതങ്ങളും മനുഷ്യസമൂഹവും മതപീഡനങ്ങളെ ഒന്നായി നേരിടണം: ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

inter_church

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മദ്ധ്യപൂര്‍വ്വദേശത്തും ആഫ്രിക്കയിലും മറ്റ് പലയിടങ്ങളിലും മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകളെയും പീഡനങ്ങളെയും നരഹത്യകളെയും മതങ്ങളും മനുഷ്യസമൂഹവും ഒന്നായി നേരിടണമെന്നും ലോകസമാധാനം സംസ്ഥാപിക്കണമെന്നും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മാര്‍ച്ച് 3-ാം തീയതി ചൊവ്വാഴ്ച്ച ചേര്‍ന്ന ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ യോഗത്തില്‍ സംബന്ധിച്ച നാല്പതു മെത്രാന്മാര്‍ ഐകകണ്ഠമായി ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സംഘടന തന്നെ ഇതിനെ സംബന്ധിച്ച് ഒരു പൊതു നയ രൂപീകരണവും പ്രഖ്യാപനവും നടത്തണമെന്നും കേരളത്തിലെ എപ്പിസ്ക്കോപ്പല്‍ സഭകളുടെ അദ്ധ്യക്ഷന്മാരും അംഗങ്ങളുമായ മെത്രാന്മാര്‍ ആവശ്യപ്പെട്ടു. കേരളത്തിലുടനീളം എല്ലാ സഭകളിലും മാര്‍ച്ച് 24-ാം തീയതി ചൊവ്വാഴ്ച്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും തീരുമാനമായി. മാര്‍ച്ച് 3-ാം തീയതി രാവിലെ 10 മണിക്ക് കാര്‍ഡിനാല്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച യോഗം ഉച്ചകഴിഞ്ഞ് നാലുമണിക്ക് അവസാനിച്ചു. ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് സമ്മേളനത്തില്‍ സംബന്ധിച്ചു. അടുത്തവര്‍ഷം മാര്‍ച്ച് 1-ാം തീയതി കോട്ടയം സി. എം. എസ്. അരമനയില്‍ വച്ച് ബിഷപ്പ് തോമസ് കെ ഉമ്മന്‍റെ ആതിഥ്യത്തില്‍ നടക്കും.