മെല്‍തോ 2015: എറണാകുളം ഓര്‍ത്തഡോക്‌സ് ഗോസ്​പല്‍ കണ്‍വെന്‍ഷന്‍

ഓര്‍ത്തഡോക്‌സ് ഗോസ്​പല്‍ കണ്‍വെന്‍ഷന്‍

 

കൊച്ചി: എറണാകുളം മേഖലയിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗോസ്​പല്‍ കണ്‍െവന്‍ഷന്‍ – ‘മെല്‍തോ 2015’ – വെള്ളിയാഴ്ച മുതല്‍ കലൂര്‍ ജവാഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്തും. കൊച്ചി മെത്രാപ്പോലീത്ത ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത, അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ സന്ദേശങ്ങള്‍ നല്‍കും. 7-ാം തീയതിയിലെ കുടുംബ സംഗമത്തില്‍ ഫാ. തോമസ് ചകിരിയിലും സമാപന ദിനമായ 8ന് നടക്കുന്ന യുവജന സംഗമത്തിന് ഭദ്രാസന മെത്രാപ്പോലീത്തയും നേതൃത്വം നല്‍കും. ലോക സമാധാനത്തിനു വേണ്ടി തിരി കത്തിച്ച് പ്രാര്‍ത്ഥിക്കും.
ദിവസവും വൈകീട്ട് 5.30 ന് ആരംഭിക്കുന്ന സുവിശേഷ യോഗത്തില്‍ പ്രത്യേക ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. ജെയിംസ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫാ. തോമസ് കെ. ഏലിയാസ്, ഫാ. ജോബ് ഡേവിസ്, അലക്‌സാണ്ടര്‍ കെ. ജോണ്‍, എബ്രഹാം കെ. കോശി, പി.എ. അലക്‌സാണ്ടര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.