മതവിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി

modi_religion

Modi_narendra

ന്യൂഡല്‍ഹി: മതം ഏതെന്ന് തീരുമാനിക്കേണ്ടത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത സൗഹാര്‍ദം ഇന്ത്യന്‍ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കത്തോലിക്കാ സഭയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി അപലപിച്ചു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. എല്ലാ ഇന്ത്യക്കാരും പരസ്പരം മതങ്ങളെ ബഹുമാനിക്കണം. പൂര്‍ണ മതസ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പുതരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മതങ്ങളിലും ഒരേ സത്യമാണ്.

അതേസമയം, മതപരിവര്‍ത്തന നിരോധന നിയമം മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മതപരിവര്‍ത്തനം വ്യക്തിപരമായ തീരുമാനമാണ്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Source

മത സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് മത സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവ‍ര്‍ക്കും സ്വാതന്ത്ര്യം ഉറപ്പാക്കും. ബുദ്ധന്റേയും ഗാന്ധിയുടേയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

Source

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മൗനം വെടിഞ്ഞ് മോഡി, ‘മതവിശ്വാസം സ്വന്ത ഇഷ്ടം’, ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ മതവിദ്വേഷം പാടില്ല.

modi_matham

ന്യൂഡല്‍ഹി: മതഅസിഹ്ഷുണതയെക്കുറിച്ച് ആദ്യമായി പൊതുവേദിയില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മതവിശ്വാസം അത് ഓരോരുത്തരുടെയും ഇഷ്ടത്തിന് തെരഞ്ഞെടുക്കുന്നതാണ്. മതത്തിന്റെ പേരിലുള്ള വിഭജനവും ശത്രുതയും വര്‍ദ്ധിക്കുകയാണ്. ഇതിപ്പോള്‍ ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മോഡി പറഞ്ഞു. കത്തോലിക്കാ സഭ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോഡി എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം അനുവദിച്ച് നല്‍കുമെന്ന് അര്‍ത്ഥം വരുന്ന പ്രസ്താവനകള്‍ നടത്തിയത്.

ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ല. ഇന്ത്യയില്‍ പണ്ടു കാലത്ത് നിലനിന്നിരുന്ന മതവിശ്വാസങ്ങളുടെ കാര്യത്തിലെ പരസ്പര ബഹുമാനം കുറഞ്ഞു വരികയാണ്. എല്ലാവര്‍ക്കും അവനവന്‍ തെരഞ്ഞെടുക്കുന്ന വിശ്വാസത്തിന്റെ കാര്യത്തില്‍ സ്വതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് തന്റെ സര്‍ക്കാര്‍ ഉറപ്പാക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടതോ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ടതോ ആയ ഒരു മതസംഘടനകളെയും പ്രത്യക്ഷമായോ പരോക്ഷമായോ വെറുപ്പ് പ്രചരിപ്പിക്കുവാന്‍ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മോഡി പറഞ്ഞു.

മതത്തിന്റെ പേരില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നു. പരസ്പര ബഹുമാനത്തോടും സഹിഷ്ണുതയോടും പ്രവര്‍ത്തിക്കാന്‍ മതങ്ങളോട് ആഹ്വാനം ചെയ്യുന്നു. പ്രാചീന ഇന്ത്യയുടെ യഥാര്‍ത്ഥമായ അര്‍ത്ഥത്തില്‍തന്നെ മതങ്ങള്‍ പരസ്പര ബഹുമാനത്തോടും സഹിഷ്ണുതയോടും പ്രവര്‍ത്തിക്കണമെന്നും മോഡി ആഹ്വാനം ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഇന്ത്യയില്‍ എത്തിയ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയുടെ മത അസിഹ്ഷണുതയെ വിമര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഇന്ത്യയെ മതസഹിഷ്ണുത ഒബാമ പഠിപ്പിക്കേണ്ടെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നരേന്ദ്ര മോഡി ഇതേക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. പിന്നീട് അമേരിക്കയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ മത അസഹിഷ്ണുത മഹാത്മാ ഗാന്ധിയെ പോലും അത്ഭുതപ്പെടുത്തുന്ന തലത്തില്‍ ഇല്ലാതായെന്നും വിമര്‍ശിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നരേന്ദ്ര മോഡിയുടെ മൗനം ഭയപ്പെടുത്തുന്നതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലും എഴുതിയിരുന്നു. ആര്‍എസ്എസ് ഹിന്ദു മഹാസഭ ഉള്‍പ്പെടെയുള്ള  സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്തുടനീളം ഘര്‍വാപ്പസി എന്ന പേരില്‍ മതംമാറ്റം നടത്തി. ഇതേക്കുറിച്ചും മോഡി മൗനം പാലിക്കുകയായിരുന്നു ചെയ്തത്. വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മോഡിയുടെ സ്ഥിരം ശൈലി ഉപേക്ഷിച്ചാണ് ഇപ്പോള്‍ ആദ്യമായി മതഅസിഹ്ഷ്ണുതയെ അപലപിക്കുന്നത്.

Source